0%

Chapter Title : ?അശ്വതിയുടെ കളിവീട്? [അജിത് കൃഷ്ണ]

സജീഷ് അജിയുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി. അജി തെറിച്ചു കരയിലേക്ക് വീണു. സജീഷ് അവന്റെ മുകളിൽ കയറീ ഇരുന്നു അവന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു. അടിയുടെ വേദനയിൽ അവൻ പുളഞ്ഞു. എല്ലാം നഷ്ട്ടപെട്ടവന്റെ രോഷം ആയിരുന്നു അവന്റെ അപ്പോഴത്തെ അവസ്ഥ. ഒടുവിൽ സജീഷ് അവിടെ കിടന്ന കല്ല് പൊക്കി എടുത്തു അജിയുടെ നേർക്ക് വന്നു.

അജി :എടാ വേണ്ട നീ എന്നേ ഒന്ന് മനസ്സിൽ ആക്കു. എല്ലാവരും പറഞ്ഞിട്ട് ആണ് ഞാൻ അവളെ വിവാഹം കഴിച്ചത്.

കല്ല് എടുത്തു കൊണ്ട് വന്ന സജീഷ് ഒരു നിമിഷം നിശ്ചലം ആയി.

സജീഷ് :കല്യാണമോ...!

അജി :അതേടാ, ടീവിയിൽ വാർത്ത കണ്ടു ഞങ്ങൾ നിന്നെ കുറിച്ച് അന്വേഷിക്കാത്ത ദിവസങ്ങൾ ഇല്ല. അവിടെ വിളിച്ചു അന്വേഷിച്ചപ്പോൾ നീ ജോലി ചെയ്തിരുന്ന സ്ഥലം ഭൂകമ്പം ഉണ്ടായ മേഖല ആണെന്ന് അറിഞ്ഞു. നിന്നെപ്പോലെ ഒരുപാട് ആൾക്കാരെ കാണാതെ പോയിട്ടുണ്ട് അവരെ കുറിച്ച് ഉള്ള രെക്ഷ പ്രവർത്തനം നടന്നു കൊണ്ട് ഇരിക്കുക ആണെന്നും പറഞ്ഞു. എന്നാൽ ഞങ്ങൾ വീണ്ടും അന്വേഷിച്ചു അവർ പറഞ്ഞത് ദിവസങ്ങൾ കഴിഞ്ഞത് കൊണ്ട് ഇനി ഉള്ള അന്വേഷണത്തിൽ ജീവൻ ഉള്ളവർ ആരും ഉണ്ടാവുക ഇല്ല എന്നാണ് ഉണ്ടായാലും ഇതിനോടകം അവർ മരിച്ചു കഴിഞ്ഞിരിക്കും അത് കൊണ്ട് രെക്ഷപ്രവർത്തനം നടത്തുന്നതിൽ ഇനി ഫലം ഉണ്ടാവുക ഇല്ലെന്ന് ആയിരുന്നു നീ ഇനി തിരിച്ചു വരില്ല എന്ന് ഉറപ്പായപ്പോൾ അവൾ ആകെ തളർന്നു പോയി. അങ്ങനെ മാസങ്ങൾ കഴിഞ്ഞപ്പോൾ ഹാജിയാർ എന്നേ വിളിച്ചു കുറച്ചു കാര്യങ്ങൾ പറഞ്ഞു ഒന്നും ഇല്ലെങ്കിലും അയാൾ പറഞ്ഞു അല്ലെ നീ അങ്ങോട്ട് പോയത് താൻ കാരണം അവൾക് സ്വന്തം ഭർത്താവിനെ നഷ്ടം ആയി. അവൾക്ക് ഒരു ജീവിതം കൊടുക്കാൻ കഴിയുമോ എന്ന് എന്നോട് ചോദിച്ചു. ഒന്നും ഇല്ലെങ്കിലും നിന്നെയും അവൻ തന്നെ അല്ലെ രക്ഷിച്ചത് എന്ന് പറഞ്ഞപ്പോൾ

💬 Comments

View all comments