Chapter Title : ?അശ്വതിയുടെ കളിവീട്? [അജിത് കൃഷ്ണ]
അങ്ങോട്ട് കഴിക്ക്...
അജി :അയ്യോ സോറി ഞാൻ അതങ്ങ് മറന്നു പോയി...
സജീഷ് :എടാ അജി അത് മാത്രം അവൾക്ക് ഇഷ്ടം അല്ല അവൾ വിളമ്പി വെച്ച ഫുഡ് മുഴുവൻ കഴിച്ചില്ലെങ്കിൽ....!
അശ്വതി സജീഷിന്റെ മുഖത്തേക്ക് തുറിച്ചു നോക്കി. അത് കണ്ട അജിക്ക് ചിരി വന്നു.അവർ തമ്മിലുള്ള കലഹം വരെ നർമം നിറഞ്ഞത് ആയിരുന്നു. അവർ എല്ലാം കൂടെ ഒരുമിച്ചു ഇരുന്ന് ആഹാരം കഴിച്ചു.
അജി :അല്ല അപ്പോൾ നിങ്ങൾ എങ്ങനെ ആണ് ഫോൺ ഒക്കെ ചാർജ് ചെയ്യുന്നത്.
സജീഷ് :ഞാൻ രാവിലെ കടയിൽ പോകും അപ്പോൾ അവിടെ നിന്ന് ചാർജ് ചെയ്തിട്ട് വരുള്ളൂ. ഒരു പവർ ബാങ്ക് വാങ്ങാൻ ഇറങ്ങിയപ്പോൾ ആണ് നിന്നെ കണ്ടത് പിന്നെ ആ കാര്യം അങ്ങ് മറന്നു പോയി...
അശ്വതി :അത് പിന്നെ മറവിയുടെ കാര്യത്തിൽ പുള്ളി ഒരുപാട് മുന്നിൽ ആണ്...
സജീഷ് :അതെ ഇടയ്ക്ക് ഇട്ട് എനിക്ക് ഇതുപോലെ വെക്കാനും അവൾ നല്ല ഒന്നാന്തരം മിടുക്കി ആണ്...
ആഹാരം കഴിച്ചു അവർ എല്ലാം എഴുന്നേറ്റു. അശ്വതി അവിടെ ഉണ്ടായിരുന്ന പത്രങ്ങൾ എല്ലാം അകത്തേക്ക് കൊണ്ടുപോയി. ആ കൊച്ചു വീട്ടിൽ ആകെ ഉള്ളത് ഒരു ചെറിയ അടുക്കള ആണ്. അതിനോട് ചേർന്ന് ഒരു ബെഡ്റൂംമും ഉണ്ട്. പിന്നെ ഉള്ളത് ചെറിയ ഒരു വർക്ക് ഏരിയ ആണ്. തത്കാലം അവിടെ കിടക്കാനെ വഴിയുള്ളു. അജിയെ സംബന്ധിച്ച് അത് തന്നെ ധാരാളം ആയിരുന്നു. അജി അവിടെ ഒരു പായ വിരിച്ചു കിടന്നു. കുറച്ചു നാളുകൾക്കു ശേഷം ആണ് അവൻ സമാധാനമായി കണ്ണ് അടച്ചു ഉറങ്ങാൻ
💬 Comments
View all comments