Chapter Title : ?അശ്വതിയുടെ കളിവീട്? [അജിത് കൃഷ്ണ]
പിന്നെ അത് നടക്കട്ടെ.
അശ്വതി ആഹാരം എടുത്തു കൊണ്ട് വന്നു. സജീഷ് റാന്തൽ ലൈറ്റ് പ്രകാശം കുറച്ചു കൂട്ടി.
അജി :അല്ല സത്യത്തിൽ ആരാണ് മുൻപ് ഇവിടെ താമസിച്ചിരുന്നത്...
സജീഷ് :ഇത് സത്യത്തിൽ അക്കരെ ഉള്ളൊരു തറവാട്ടിലെ ആണ്. ഇവിടെ കുറേ ആൾക്കാർ കള്ളവാറ്റ് ഒക്കെ നടത്താൻ തുടങ്ങി. അപ്പോൾ അവിടുത്തെ ജന്മി ആണ് എന്നാൽ പിന്നെ അവിടെ പറ്റിയ എന്തെങ്കിലും ഒരു കൃഷിയോ എന്തെങ്കിലും ഒന്ന് ചെയ്യാൻ. അങ്ങനെ അവിടെ പറ്റിയ കൃഷി ചെമ്മീൻ കെട്ട് ആണെന്ന് മനസ്സിൽ ആയി. അങ്ങനെ അദ്ദേഹം അതിനു കുറച്ചു ആൾക്കാരെ നിയമിച്ചു ഇവിടെ ഇങ്ങനെ ഒരു വീടും വെച്ച് കൊടുത്തു. അതോടെ ഇവിടുത്തെ കള്ളവാറ്റ് പരുപാടി നിന്നു. എന്നാൽ ചെമ്മീൻ കെട്ടിലെ കൃഷി ആദ്യത്തേക്കാളും മോശം ആകാൻ തുടങ്ങി വേലി തന്നെ വിളവ് തിന്നുന്ന പരുപാടി ആയി. അങ്ങനെ പുള്ളി എല്ലാത്തിനെയും പറഞ്ഞു വിട്ടു. അപ്പോൾ വീണ്ടും ഇവിടെ വാറ്റ് ഒക്കെ തുടങ്ങി. ഞാൻ അപ്പോൾ ആണ് ഇതിനെ അടിച്ചു കൊണ്ട് ഇങ്ങോട്ട് വന്നത്. സത്യത്തിൽ ഒരു ജോലി അന്വേഷിച്ചു ആണ് ആ വീട്ടിൽ പോയത്. ഒരു കാലത്ത് നാട് ഭരിച്ച തമ്പുരാൻ അല്ലെ. എന്റെ അവസ്ഥ കണ്ട് ആണ് ഈ വീട് എനിക്ക് താത്കാലികമായി തന്നു. ഒരു കാര്യത്തിൽ സമാധാനം വാടക ഒന്നും പുള്ളി ചോദിച്ചിട്ടില്ല. അവർക്ക് ഞങ്ങൾ ഇവിടെ ഉള്ളപ്പോൾ വേറെ ആരും ഇങ്ങോട്ട് വരില്ലല്ലോ എന്നൊരു സമാധാനം.
അജി :എന്താ അല്ലെ ഓരോ കാര്യങ്ങളുടെ കിടപ്പ്.
അശ്വതി :അതെ കഥ കെട്ട് ഇരിക്കാതെ ഫുഡ്
💬 Comments
View all comments