0%

Chapter Title : ?അശ്വതിയുടെ കളിവീട്? [അജിത് കൃഷ്ണ]

പുള്ളി എല്ലാത്തിനെയും പറഞ്ഞു വിട്ടു. അപ്പോൾ വീണ്ടും ഇവിടെ വാറ്റ് ഒക്കെ തുടങ്ങി. ഞാൻ അപ്പോൾ ആണ് ഇതിനെ അടിച്ചു കൊണ്ട് ഇങ്ങോട്ട് വന്നത്. സത്യത്തിൽ ഒരു ജോലി അന്വേഷിച്ചു ആണ് ആ വീട്ടിൽ പോയത്. ഒരു കാലത്ത് നാട് ഭരിച്ച തമ്പുരാൻ അല്ലെ. എന്റെ അവസ്ഥ കണ്ട് ആണ് ഈ വീട് എനിക്ക് താത്കാലികമായി തന്നു. ഒരു കാര്യത്തിൽ സമാധാനം വാടക ഒന്നും പുള്ളി ചോദിച്ചിട്ടില്ല. അവർക്ക് ഞങ്ങൾ ഇവിടെ ഉള്ളപ്പോൾ വേറെ ആരും ഇങ്ങോട്ട് വരില്ലല്ലോ എന്നൊരു സമാധാനം.

അജി :എന്താ അല്ലെ ഓരോ കാര്യങ്ങളുടെ കിടപ്പ്.

അശ്വതി :അതെ കഥ കെട്ട് ഇരിക്കാതെ ഫുഡ്‌ അങ്ങോട്ട് കഴിക്ക്...

അജി :അയ്യോ സോറി ഞാൻ അതങ്ങ് മറന്നു പോയി...

സജീഷ് :എടാ അജി അത് മാത്രം അവൾക്ക് ഇഷ്‌ടം അല്ല അവൾ വിളമ്പി വെച്ച ഫുഡ്‌ മുഴുവൻ കഴിച്ചില്ലെങ്കിൽ....!

അശ്വതി സജീഷിന്റെ മുഖത്തേക്ക് തുറിച്ചു നോക്കി. അത് കണ്ട അജിക്ക് ചിരി വന്നു.അവർ തമ്മിലുള്ള കലഹം വരെ നർമം നിറഞ്ഞത് ആയിരുന്നു. അവർ എല്ലാം കൂടെ ഒരുമിച്ചു ഇരുന്ന് ആഹാരം കഴിച്ചു.

അജി :അല്ല അപ്പോൾ നിങ്ങൾ എങ്ങനെ ആണ് ഫോൺ ഒക്കെ ചാർജ് ചെയ്യുന്നത്.

സജീഷ് :ഞാൻ രാവിലെ കടയിൽ പോകും അപ്പോൾ അവിടെ നിന്ന് ചാർജ് ചെയ്തിട്ട് വരുള്ളൂ. ഒരു പവർ ബാങ്ക്‌ വാങ്ങാൻ ഇറങ്ങിയപ്പോൾ ആണ് നിന്നെ കണ്ടത് പിന്നെ ആ കാര്യം അങ്ങ് മറന്നു പോയി...

അശ്വതി :അത് പിന്നെ മറവിയുടെ കാര്യത്തിൽ പുള്ളി ഒരുപാട് മുന്നിൽ ആണ്...

സജീഷ് :അതെ ഇടയ്ക്ക് ഇട്ട് എനിക്ക് ഇതുപോലെ വെക്കാനും അവൾ നല്ല ഒന്നാന്തരം മിടുക്കി ആണ്...

ആഹാരം കഴിച്ചു അവർ എല്ലാം എഴുന്നേറ്റു. അശ്വതി അവിടെ ഉണ്ടായിരുന്ന പത്രങ്ങൾ എല്ലാം അകത്തേക്ക് കൊണ്ടുപോയി. ആ കൊച്ചു വീട്ടിൽ ആകെ ഉള്ളത് ഒരു ചെറിയ അടുക്കള ആണ്. അതിനോട് ചേർന്ന് ഒരു ബെഡ്‌റൂംമും ഉണ്ട്. പിന്നെ ഉള്ളത് ചെറിയ ഒരു വർക്ക് ഏരിയ ആണ്. തത്കാലം അവിടെ കിടക്കാനെ വഴിയുള്ളു. അജിയെ

💬 Comments

View all comments