0%

Chapter Title : ?അശ്വതിയുടെ കളിവീട്? [അജിത് കൃഷ്ണ]

കായൽ കരയിൽ പോയി ഇരിക്കുക ആണോ...

സജീഷ് :അപ്പോൾ അതായി കുറ്റം അല്ലെ... ഞാൻ നീ കുറച്ചു സമയം എടുത്തു ആഹാരം റെഡി ആക്കട്ടെ എന്ന് കരുതി ആണ്...

അജി :അയ്യോ ഞാൻ കാരണം ഇനി നിങ്ങൾ തമ്മിൽ ഒരു വഴക്ക് വേണ്ട...

അശ്വതി :ഹേയ് ഞങ്ങൾ ചുമ്മാ....

അജി :ല്ല ഈ കറണ്ട് ഇല്ലാതെ നിങ്ങൾ എങ്ങനെ ഈ വീട്ടിൽ...

സജീഷ് :ജീവിതം തന്നെ ഒരു അഡ്ജസ്റ്റ്മെന്റ് അല്ലെ. അപ്പോൾ ഉള്ളത് കൊണ്ട് ഓണം പോലെ. പിന്നെ അതിനു എനിക്ക് പറ്റിയ ഭാര്യയെ തന്നെ കിട്ടി.

അജി :സജീഷ് അതിൽ നീ ഭാഗ്യം ചെയ്ത ആളാണ് കേട്ടോ. കാരണം എല്ലാം മനസ്സിൽ ആക്കുന്ന ഒരു കൂട്ടാളി ഉണ്ടെങ്കിൽ പിന്നെ എവിടെ ആണേലും സ്വർഗം അല്ലെ.

അശ്വതി :മതി മതി എന്നേ പൊക്കി പൊക്കി അങ്ങ് ആകാശത്തു കൊണ്ട് മുട്ടിക്കണ്ട..

അജി :സത്യം ആടോ നിങ്ങളുടെ ഒക്കെ അല്ലെ ജീവിതം. ഒരുപാട് ഒന്നും വേണ്ട ഇങ്ങനെ ഒരു ചെറിയ വീടും സന്തോഷവും..

അശ്വതി :ഉം ആലോചിക്കാൻ നല്ലത് ആണ്. അതെ ഞാൻ ചോറ് വിളമ്പി കൊണ്ട് വരാം...

സജീഷ് :എന്നാൽ പിന്നെ അത് നടക്കട്ടെ.

അശ്വതി ആഹാരം എടുത്തു കൊണ്ട് വന്നു. സജീഷ് റാന്തൽ ലൈറ്റ് പ്രകാശം കുറച്ചു കൂട്ടി.

അജി :അല്ല സത്യത്തിൽ ആരാണ് മുൻപ് ഇവിടെ താമസിച്ചിരുന്നത്...

സജീഷ് :ഇത് സത്യത്തിൽ അക്കരെ ഉള്ളൊരു തറവാട്ടിലെ ആണ്. ഇവിടെ കുറേ ആൾക്കാർ കള്ളവാറ്റ് ഒക്കെ നടത്താൻ തുടങ്ങി. അപ്പോൾ അവിടുത്തെ ജന്മി ആണ് എന്നാൽ പിന്നെ അവിടെ പറ്റിയ എന്തെങ്കിലും ഒരു കൃഷിയോ എന്തെങ്കിലും ഒന്ന് ചെയ്യാൻ. അങ്ങനെ അവിടെ പറ്റിയ കൃഷി ചെമ്മീൻ കെട്ട് ആണെന്ന് മനസ്സിൽ ആയി. അങ്ങനെ അദ്ദേഹം അതിനു കുറച്ചു ആൾക്കാരെ നിയമിച്ചു ഇവിടെ ഇങ്ങനെ ഒരു വീടും വെച്ച് കൊടുത്തു. അതോടെ ഇവിടുത്തെ കള്ളവാറ്റ് പരുപാടി നിന്നു. എന്നാൽ ചെമ്മീൻ കെട്ടിലെ കൃഷി ആദ്യത്തേക്കാളും മോശം ആകാൻ തുടങ്ങി വേലി തന്നെ വിളവ് തിന്നുന്ന പരുപാടി ആയി. അങ്ങനെ

💬 Comments

View all comments