Chapter Title : ?അശ്വതിയുടെ കളിവീട്? [അജിത് കൃഷ്ണ]
പ്രൈവറ്റ് ലോറിയിൽ ഇപ്പോൾ ഏതെങ്കിലും നോർത്ത് ഇന്ത്യയിൽ എത്തി കാണും. ഞാൻ അറിഞ്ഞത് അവരൊക്കെ അതിന്റെ പിറകെ പോയി ഒന്നും കിട്ടാതെ മടങ്ങി എന്നാണ്.
അജി :അത് നന്നായി...
അപ്പോഴേക്കും ചങ്ങാടം അവരുടെ ചെറിയ വീടിന്റെ അടുത്തേക്ക് അടുത്തിരുന്നു. അവർ അതിന് പുറത്ത് ഇറങ്ങി ചങ്ങാടം ഒരു കമ്പിൽ കെട്ടിയിട്ടു. കൂടെ മറ്റൊരാളെ കണ്ടപ്പോൾ അശ്വതിയും അതിശയിച്ചു നോക്കി നിന്നു. അവർ വീടിന്റെ അടുത്തേക്ക് നടന്നു വന്നു.
സജീഷ് :താൻ എന്തടോ ഇങ്ങനെ വീക്ഷിച്ചു നോക്കുന്നത്...
അശ്വതി :അല്ല സത്യം എനിക്ക് മനസ്സിൽ ആയില്ല കൂടെ ഉള്ള ആളെ..
അവൾ അജിയെ നോക്കി പറഞ്ഞു.
സജീഷ് :അത് എന്റെ ഒരു സുഹൃത് ആണ്. ആൾ ആകെ പെട്ട് നിൽക്കുക ആണ് പറയാൻ ആണെങ്കിൽ ഒരുപാട് ഉണ്ട്. നീ ഒരു കാര്യം ചെയ്യൂ അതൊക്കെ വിശദമായി പറയാം. ദേ കുറച്ചു മീൻ വാങ്ങിയിട്ടുണ്ട് അത് ഒന്ന് കറി ആക്കു. ഞങ്ങൾ ഒന്ന് കുളിച്ചു വരാം. ദേ അവന് ആനയെ തിന്നാൻ ഉള്ള വിശപ്പ് ഉണ്ട് കേട്ടോ..... അതെ എടാ അജി നീ ഇവളുടെ മീൻ കറി കഴിച്ചിട്ടില്ലല്ലോ.. ഒഹ്ഹ്ഹ്ഹ് ഒരു രെക്ഷ ഇല്ല മോനെ...
അജി :നീ എന്നേ വെറുതെ പറഞ്ഞു പറഞ്ഞു കൊതിപ്പിച്ചു കൊല്ലല്ലേ...
അശ്വതി അത് കെട്ട് ചിരിച്ചു എന്നിട്ട് അകത്തേക്കു പോയി ഉടുത്തു തോർത്താൻ തുണി കൊടുത്തു. ആ സമയത്ത് അവൾക്ക് വേണ്ടി വാങ്ങിയിരുന്ന തുണി അശ്വതിയെ ഏല്പിച്ചു. അജി ഒരു നിമിഷം അവരുടെ പ്രണയ നിമിഷങ്ങൾ കണ്ട് അസൂയ പെട്ട് പോയി. താമസിയാതെ രണ്ട് പേരും ചേർന്ന് കുളിക്കുവാൻ ആയി പോയി. കുളിച്ചു കഴിഞ്ഞു അവിടെ ഇരുന്നു പഴയ കാര്യങ്ങൾ പറഞ്ഞു അവർ സമയം കളഞ്ഞു അപ്പോഴേക്കും അശ്വതി അവർക്കുള്ള ഭക്ഷണം ഉണ്ടാക്കി കഴിഞ്ഞിരുന്നു. അശ്വതി അവരെ നോക്കി കൊണ്ട് വീടിന്റെ മുൻപിൽ തൂങ്ങിയ റാന്തൽ വെളിച്ചത്തിൽ ഇരിക്കുക ആയിരുന്നു. അവർ വന്നു കയറിയപ്പോൾ.
അശ്വതി :ആഹാ എത്തിയോ എന്താ ഏട്ടാ ഇങ്ങനെ. ഒരാളെ വിളിച്ചു വീട്ടിൽ കൊണ്ട് വന്നിട്ട് കാര്യം പറഞ്ഞു കൊണ്ട്
💬 Comments
View all comments