0%

Chapter Title : ?അശ്വതിയുടെ കളിവീട്? 2 [അജിത് കൃഷ്ണ]

എങ്ങോട്ട് ആണ്..!

സജീഷ് :ഇപ്പോൾ വരാം ഹാജിയരെ..

ഹാജിയാർ :ആഹ്ഹ ശെരി...

സജീഷ് അവന്റെ തോളിൽ കൈ ഇട്ടു കൊണ്ട് കായലിന്റെ കരയിലേക്ക് പോയി.

അജി :എന്താടാ എന്ത് പറ്റി...

സജീഷ് :കത്തുകൾ ഒക്കെ എവിടെ!!!?

അജി :ഏത് കത്ത്..

പറഞ്ഞു തീരും മുൻപേ അജിയുടെ നെഞ്ചിൽ സജീഷിന്റെ ചവിട്ട് വീണു. അജി തെറിച്ചു നിലത്ത് വീണു.

അജി :നീ എന്താടാ ഈ പറയുന്നത്...

സജീഷ് :എന്നേ പൊട്ടൻ ആക്കിയത് മതി ഞാൻ എല്ലാം അറിഞ്ഞു. പോസ്റ്റ്മാൻ പറഞ്ഞല്ലോ ഞാൻ അയച്ച കത്തുകൾ നിന്റെ കൈയിൽ കൊടുത്തിരുന്നു എന്ന്.

അജി :അത്... അയാൾ കള്ളം പറയുവായിരിക്കും.

സജീഷ് :എന്നാലും നീ കള്ളം പറയുന്നത് അല്ല അല്ലേ...

സജീഷ് ചാടി വന്നു അജിയുടെ നെഞ്ചിൽ ചവിട്ടി മണ്ണിൽ താഴ്ത്തി.

സജീഷ് :എടാ വഞ്ചക വഴിയിൽ കിടന്ന നിന്നെ കൈ പിടിച്ചു ഉയർത്തിയ എന്നേ തന്നെ നീ തിരിഞ്ഞു കൊത്തി അല്ലെ.

അജി പെട്ടന്ന് കാല് പിടിച്ചു മാറ്റി കിടന്നു കൊണ്ട് സജീഷിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി..എന്നിട്ട് അജി ചാടി എഴുന്നേറ്റു..

അജി :അതേടാ എല്ലാം ഞാൻ ആണ് ചെയ്തത്.. എനിക്ക് ഇഷ്ടം ഉള്ളത് പോലെ ഞാൻ ചെയ്യും നീ ആരാടാ ചോദിക്കാൻ.

അജിയുടെ ഓന്ത് നിറം മാറുന്ന പോലെ ഉള്ള സ്വഭാവം കണ്ടപ്പോൾ സജീഷിന് ദേഷ്യം വന്നു വീണ്ടും അവനെ ചവിട്ടി. അവൻ നിലത്ത് വീണപ്പോൾ അവിടെ ഒരു ചെറിയ തടി കഷ്ണം കിടക്കുന്നത് കണ്ടു തൊട്ടു അടുത്തായി ഒരു കല്ലും. അവൻ കല്ലെടുത്തു സജീഷിന്റെ തലയിൽ എറിഞ്ഞു.

💬 Comments

View all comments