Chapter Title : ?അശ്വതിയുടെ കളിവീട്? 2 [അജിത് കൃഷ്ണ]
എങ്ങോട്ടും പോകേണ്ട.
സജീഷ് :വേണ്ട ഹാജിയാരെ എനിക്ക് ഈ നാട്ടിൽ ഇനി നിക്കാൻ കഴിയില്ല..
ഹാജിയാർ :പിന്നെ...
സജീഷ് :പിന്നെ തിരിച്ചു നാട്ടിൽ പോകാൻ ആഗ്രഹം ഉണ്ട്.
ഹാജിയാർ :അവൾ ഇല്ലാതെ തിരിച്ചു നാട്ടിൽ ചെന്നാൽ എന്താകും അവസ്ഥ എന്ന് പറയേണ്ട കാര്യം ഇല്ലല്ലോ...
സജീഷ് :അവർ എന്നേ കൊല്ലട്ടെ അതല്ലേ ഇതിലും ഭേദം..
ഹാജിയാർ : അവൾക്ക് എന്ത് പറ്റി എന്നൊരു ചോദ്യം വരും. അവളെ തിരക്കി ഇവിടെ വരുമ്പോൾ അവൾ മറ്റൊരാളുടെ ഭാര്യ ആയിരിക്കുന്നത് കാണുമ്പോൾ എല്ലാവരും അവളെ മറ്റൊരു രീതിയിൽ കാണും. അറിഞ്ഞു കൊണ്ട് നിന്റെ അശ്വതി ഒരു തെറ്റും ചെയ്തിട്ടില്ല.
സജീഷ് :പിന്നെ ഞാൻ എന്താ ചെയ്യുക ഹാജിയാരെ...
ഹാജിയാർ :തത്കാലം നീ ഇവിടെ തന്നെ തുടരുക. പറ്റുമെങ്കിൽ ഇവിടെ തന്നെ കിടന്നോ..
സജീഷ് :അത് കടയിൽ...
ഹാജിയാർ :ഉം ശെരി എന്നാൽ നീ എന്റെ വീട്ടിലേക്ക് പോരിന്..
സജീഷ് :അത് ശെരിയാകില്ല..
ഹാജിയാർ :ശെരി അതൊക്കെ ഞാൻ നോക്കാം തത്കാലം ഇന്ന് ഇവിടെ കിടക്ക്.
സജീഷ് അയാൾ പറയുന്നത് അനുസരിച്ചു അന്നത്തെ ദിവസം അവിടെ തങ്ങി. പിറ്റേന്ന് സജീഷ് എഴുന്നേറ്റു കട തുറന്നു കഴിഞ്ഞപ്പോൾ അജി അവിടേക്ക് വന്നു. എല്ലാം കഴിഞ്ഞു എന്ന് കരുതിയ അജി അവനെ കണ്ടപ്പോൾ വീണ്ടും മനസ്സിൽ കലി കൊണ്ടു. എന്നാൽ അത് പുറത്ത് കാണിക്കാതെ അവൻ ചിരിച്ചു കൊണ്ട് കടയിലേക്ക് കയറി. അജിയെ കണ്ടപ്പോൾ ഹാജിയാർ മെല്ലെ എഴുന്നേറ്റു സജിയോട് പറഞ്ഞു.
ഹാജിയാർ :തന്റെ ചങ്ങായി വന്നല്ലോ..
അജി :സത്യത്തിൽ ഇവൻ ഒന്നും പറയാതെ
💬 Comments
View all comments