0%

Chapter Title : അശ്വതിയുടെ കഥ 13 [Smitha]

Author : സ്മിത Read All Parts 1358

കാലുകള്‍ തളരുന്ന പോലെ അവള്‍ക്ക് തോന്നിയിരുന്നു. ഡോക്ടര്‍ അഞ്ജനയ്ക്കെതിരെ, ഒരു സോഫയില്‍ അവള്‍ ഇരുന്നു. "ഡോക്ടര്‍ പറഞ്ഞ് അശ്വതിയ്ക്ക് രഘുവിനോടുള്ള സ്പെഷ്യല്‍ റിലേഷന്‍ എനിക്കറിയാം. എനിക്കതിനോട് എതിര്‍പ്പൊന്നുമില്ല..." ഡോക്റ്റര്‍ അഞ്ജനയുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു. "റിലേഷന്‍സ് ഒക്കെ പെഴ്സണല്‍ ആണ് എന്നൊക്കെ ഞാനിപ്പോള്‍ തിരിച്ചറിയുന്നു. അതൊക്കെ ഞാന്‍ പഠിച്ചത്, അറിഞ്ഞത് ഒരാളില്‍ നിന്ന്‍ ആണ്. രഘുവില്‍ നിന്ന്‍, അശ്വതിയുടെ രഘുവില്‍ നിന്ന്‍," അശ്വതി അവരുടെ വാക്കുകള്‍ക്ക് കാതോര്‍ത്തു. അവരുടെ വാക്കുകളുടെ അര്‍ത്ഥങ്ങള്‍ അവള്‍ക്ക് മനസ്സിലായില്ലെങ്കിലും. "ഡോക്റ്ററില്‍ നിന്നുള്ള ഡിവോഴ്സിനു ശേഷം ഞാന്‍ ആകെ തകര്‍ന്നു തരിപ്പണമായിപ്പോയി. ജീവിതം ആകെ താറുമാറായി. മദ്യവും ഡ്രഗ്സ്മൊക്കെയായി ലൈഫ് ഒരു മീനിങ്ങും ഇല്ലാതെ..." അശ്വതി അവരുടെ വാക്കുകള്‍ക്ക് കാതോര്‍ത്തു, ശ്രദ്ധയോടെ. "ഒത്തിരി റിഹാബിലേഷന്‍ സെന്‍റ്ററുകളില്‍ ഒക്കെപ്പോയി. ബട്ട് ഓള്‍ വേര്‍ ഫ്യൂറ്റൈല്‍. അപ്പോഴാണ്‌ രഘു വരുന്നത്. മാസങ്ങളോളം റിഹാബിലേഷന്‍ സെന്‍റ്ററുകള്‍ക്ക് സാധിക്കാത്തത്. കൌണ്‍സിലേഴ്സിനു സാധിക്കാത്തത് ഏതാനും ദിവസങ്ങള്‍കൊണ്ട് അവന്‍ സാധിച്ചു. പിന്നാലെ നടന്നു, നിര്‍ബന്ധിച്ചു, ശുശ്രൂഷിച്ചു. ഒരു സഹോദരനെപ്പോലെ...അനിയനെപ്പോലെ...ചീതയും തെറിയും അവഹേളനവും സഹിച്ച്....പക്ഷെ...പിന്നെയാണ് ഞാന്‍ അറിഞ്ഞത്..." "ബാക്കി ഞാന്‍ പറയാം," അശ്വതി തിരിഞ്ഞുനോക്കി. വാതില്‍ക്കല്‍ നിറഞ്ഞ ചിരിയുമായി ഡോക്ടര്‍ നന്ദകുമാര്‍ നില്‍ക്കുന്നു. അയാള്‍ പതിയെ അവരുടെയടുത്തേക്ക് വന്നു. "കഴിഞ്ഞാഴ്ച്ചയാണ് അഞ്ജനയുടെ വീട്ടില്‍ നിന്നിരുന്ന ഒരു ഡോമെസ്റ്റിക് ഹെല്പ് പോയതും അഞ്ജന ഒരു പുതിയ ആളെ അന്വേഷിക്കുന്നതും. അന്വേഷണ ഏജന്‍സിയെ സ്വാധീനിച്ചു ഞാന്‍ രഘുവിനെ അങ്ങോട്ടു അയച്ചു. എനിക്കപ്പോള്‍ ഒരേയൊരു ഉദ്ദേശമേയുണ്ടായിരുന്നുള്ളൂ..." ഡോക്റ്റര്‍ നന്ദകുമാര്‍ അശ്വതിയുടെ കണ്ണുകളിലേക്ക് നോക്കി. "അന്ജനെയെ എങ്ങനെയും തിരിച്ചുകൊണ്ടുവരിക..." അശ്വതിക്ക് ശ്വാസം നിലക്കുന്നത് പോലെ തോന്നി. "എന്‍റെ ജീവിതത്തിലേക്ക് ..എന്‍റെ മോളുടെ ജീവിതത്തിലേക്ക്..." "ഡോക്ടര്‍.." അശ്വതി എന്തോ പറയാന്‍ തുടങ്ങി. "എനിക്ക് രഘുവിന്‍റെ മേലുള്ള വിശ്വാസം അത്രയായിരുന്നു. അവനു ഒരു പ്രത്യേകതയുണ്ട്. അത് എന്നെക്കാള്‍ കൂടുതല്‍ അശ്വതിയ്ക്കറിയാം. പരിചയപ്പെടുന്ന ആരിലും ഒരു വല്ലാത്ത, നിത്യമായ ഒരു സ്വാധീനം ചെലുത്താന്‍ ഒരു കഴിവ് അവന് പ്രത്യേകമായി ഈശ്വരന്‍ കൊടുത്തിട്ടുണ്ട്... "എന്നെ അവന്‍ സ്വാധീനിച്ച കാര്യം ഒന്നും ഓര്‍ക്കാന്‍ എനിക്ക് വയ്യ അശ്വതി..." ഡോക്ടര്‍ അഞ്ജന തുടര്‍ന്നു. "ഇത്രയൊക്കെ ആരെങ്കിലും മറ്റുള്ളവര്‍ക്ക്

💬 Comments

View all comments