Chapter Title : അശ്വതിയുടെ കഥ 13 [Smitha]
ദൂരെ എവിടെയോ പോയതാണ്, പേടിക്കേണ്ട, താന് ഉടന് വരും എന്ന് മാത്രം തന്നെ അറിയിച്ചു എന്ന് റോസിലി അശ്വതിയോട് പറഞ്ഞു. നാലാം ദിവസം റോസിലി പറഞ്ഞു അടിമാലി എന്ന സ്ഥലത്ത് രഘു ഉണ്ട്. അവിടെ ഒരത്യാവശ്യ ജോലിയുമായി ബന്ധപ്പെട്ട് തങ്ങുകയാണ്. അത് കേള്ക്കേണ്ട താമസം അശ്വതി റോസിലിയുടെ വീട്ടില് നിന്നിറങ്ങി. പെരുമ്പാവൂരിലേക്ക് ബസ് കയറി. അവിടെ നിന്ന് കോതമംഗലം. കോതമംഗലത്ത് നിന്ന് അടിമാലി. അടിമാലിയില് എത്തുമ്പോള് രണ്ടു മണിയായിരുന്നു. അവളുടെ കണ്ണുകള് ബസ് സ്റ്റാന്ഡ് പരിസരത്തും കല്ലാര്കുട്ടി റോഡിലും സര്ക്കാര് ആശുപത്രി പരിസരത്തും സൂക്ഷ്മ ജാഗ്രതയോടെ സഞ്ചരിച്ചു. പലരോടും അവള് അവന്റെ ഫോട്ടോ കാണിച്ചു തിരക്കി. അതി സുന്ദരിയായ ഒരു യുവതി ഒരു ചെറുപ്പക്കാരന്റെ ഫോട്ടോ കാണിച്ചു അവനെ അന്വേഷിക്കുന്നതില് ആളുകള് അപാകത കണ്ടെത്തി. അശ്വതി തകര്ന്നുപോയി. അപ്പോഴാണ് താന് അന്നത്തെ ദിവസം ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല എന്ന് ഓര്ത്തത്. ഇനി രഘുവിനെ അന്വേഷിക്കണമെങ്കില് താന് എന്തെങ്കിലും കഴിക്കണം. അല്ലെങ്കില് വഴിയില് വീണു താന് മരിക്കും. ഇല്ല രഘു, ഞാന് മരിക്കാന് പാടില്ല. നീയല്ലേ എന്റെ പ്രാണന്? അവള് അടുത്തുകണ്ട ഒരു റെസ്റ്റോറന്റ്റിലേക്ക് കയറി. എന്തോ ഓര്ഡര് ചെയ്തു. എന്തോ കഴിച്ചു. രുചി തോന്നിയില്ല. ബില് കൊടുത്ത് പുറത്തിറങ്ങിയപ്പോള് അവളുടെ കണ്ണുകള് അതീവ സന്തോഷംകൊണ്ട് വിടര്ന്നു. "രഘൂ...രഘൂ...എന്റെ രഘൂ..." റെസ്റ്റോറന്റ്റിന് വെളിയില് ഒരു വിദേശ നിര്മ്മിത ആഡംബര കാറിനടുത്ത് രഘു നില്ക്കുന്നു. അവനോടു ചേര്ന്ന് അതി സുന്ദരിയായ ഒരു യുവതി. അവന് അശ്വതിയെക്കണ്ട് സംഭ്രമിച്ചു. പെട്ടെന്ന് അവന് ഡോര് തുറന്ന് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.
💬 Comments
View all comments