Chapter Title : അശ്വതിയുടെ കഥ 13 [Smitha]
ആ യുവതിയും കയറി. കാര് അതിവേഗതയില് മുമ്പോട്ട് പാഞ്ഞു.
****************************************************** നാലഞ്ചു ദിവസങ്ങള് കൂടി കടന്നു പോയി. അശ്വതി ജീവച്ചവം പോലെയായി. മൂന്നു ദിവസങ്ങളായി അവള് ക്ലിനിക്കില് പോയിട്ട്. അതിനിടയില് അവള് പല സ്ഥലത്തും പോയി. പലയിടത്തും അവള് രഘുവിനെ കണ്ടു. അതേ സ്ത്രീയോടൊപ്പം. കരഞ്ഞുകരഞ്ഞ് തലയണ കുതിര്ന്ന ഒരു ദിവസം അവള്ക്ക് റോസിലിയുടെ കാള് വന്നു. "മോളെ...എനിക്കും ഭ്രാന്തു പിടിക്കാറായി. അവനെ നമുക്ക് തിരിച്ചുകൊണ്ടുവരണം. ഇപ്പോള് അവന് ഹോട്ടെല് വിവേകിലുണ്ട്. കൂടെ ആ എന്തിരവളുമുണ്ട്."
അശ്വതിയുടെ മനസ്സ് അതിരില്ലാതെ അസ്വസ്ഥമായി. അസ്വസ്ഥത പെരുകി ഭ്രാന്തു വരുന്ന അവസ്ഥയിലെത്തി. താന് പലതും ത്യജിയ്ക്കാന് ഒരുങ്ങിയത് അവനു വേണ്ടിയാണ്. അവന് ഒരു ഭ്രാന്തായി മനസ്സില് ഇരുപ്പുറച്ചത് കൊണ്ടാണ്. ഭര്ത്താവിനെ, കുഞ്ഞുങ്ങളെ, നാളിതുവരെ താന് കാത്തുപാലിച്ച മൂല്യങ്ങളൊക്കെ താന് അവഗണിച്ചത് നിനക്ക് വേണ്ടിയായിരുന്നു, രഘൂ. എന്നിട്ട് നീ എന്നെ വിട്ട് വേറെ പെണ്ണിനെത്തേടിപ്പോയി. എങ്ങനെ കഴിഞ്ഞു നിനക്കതിന്? അവള് എന്തോ തീരുമാനിച്ചുറച്ച് പറമ്പിലേക്കിറങ്ങി. ഇല്ലികള് വളര്ന്നുനിന്നിരുന്ന പറമ്പിന്റെ ഒരു കോണില് വളര്ന്നുനിന്നിരുന്ന വിഷക്കൂണുകള് അവള് പറിച്ചെടുത്തു. ഉണങ്ങി വരണ്ടിരുന്ന അവയെ അവള് ചേമ്പിലയില് പൊതിഞ്ഞുകെട്ടി വീട്ടിലേക്ക് കൊണ്ടു വന്നു. ദൃഡനിശ്ചയത്തോടെ അവള് അത് പൊടിച്ചു ഒരു കടലാസില് പൊതിഞ്ഞു പ്ലാസ്റ്റിക് കവറില് വെച്ചു. പിന്നെ അവള് റോഡിലേക്കിറങ്ങി. ഒരു ഓട്ടോറിക്ഷയ്ക്ക് കൈ കാണിച്ചു. ഇത് പോലെ ഒരു ഓട്ടോറിക്ഷയാണ് തന്നെ ഈ രീതിയിലാക്കിയത്. ഇതില് കയറിത്തന്നേ അത് അവസാനിപ്പിക്കാം. അവള് മനസ്സില് പറഞ്ഞു. പതിനഞ്ചുമിനിറ്റിനുള്ളില് അവള് ഹോട്ടെല് വിവേകില് എത്തിച്ചേര്ന്നു. "റൂം നമ്പര് പതിനാലില് പോകണം. ഫസ്റ്റ് ഫ്ലോര്," അവള്
💬 Comments
View all comments