0%

Chapter Title : അശ്വതിയുടെ കഥ 13 [Smitha]

Author : സ്മിത Read All Parts 2.9K

റിസപ്ഷനിസ്റ്റിനോട് പറഞ്ഞു. കൌണ്ടറിനു പിമ്പില്‍ ഒരു റെജിസ്റ്റര്‍ പരിശോധിക്കുകയായിരുന്ന അയാള്‍ മുഖമുയര്‍ത്താതെ വിരലുയര്‍ത്തി ഫസ്റ്റ്‌ ഫ്ലോര്‍ ചൂണ്ടിക്കാണിച്ചു. "സാര്‍," അവള്‍ റിസപ്ഷനിസ്റ്റിനെ വിളിച്ചു. അയാള്‍ ഗൌരവത്തില്‍ മുഖമുയര്‍ത്തി നോക്കി. തന്നെ വിളിച്ചത് അതീവ സുന്ദരിയായ ഒരു സ്ത്രീയാണ് എന്നറിഞ്ഞ് അയാളുടെ മുഖത്തെ ഗൌരവം മാഞ്ഞു. പകരം സേവന തത്പരതയും സൌഹൃദവും നിറഞ്ഞു. "സാര്‍ ഈ ചെറുപ്പക്കാരനെ കണ്ടിരുന്നോ?" അവള്‍ രഘുവിന്‍റെ ഫോട്ടോ കാണിച്ചു. "ങ്ങ്ഹാ, ഇത് രഘുവല്ലേ?" അയാള്‍ ഉത്സാഹത്തോടെ പറഞ്ഞു. "ഇവന്‍ പോയല്ലോ. ഇവന്‍റെ കൂടെ ഒരു മാഡം ഉണ്ടാരുന്നു. ഹാ...ആ മാഡം ഇപ്പോള്‍ മുറിയിലുണ്ട്. അവന്‍ പുറത്തേക്ക് പോകുന്നത് ഞാന്‍ കണ്ടാരുന്നു," അശ്വതി ദ്രുതവേഗത്തില്‍ സ്റ്റെയര്‍കേസ്‌ കയറി മുകളിലെത്തി. കതക് അടച്ചിട്ടില്ല. അവള്‍ ഉള്ളിലേക്ക് നോക്കി. മുറിയില്‍ ആരെയും കണ്ടില്ല. മേശപ്പുറത്ത് ഒരു ജ്യൂസ് ജാര്‍ വെച്ചിട്ടുണ്ട്. അവള്‍ അത് തുറന്നുനോക്കി. ഞാന്‍ പ്ലാന്‍ ചെയ്തപോലെ തന്നെ സംഭവിക്കുന്നു. എന്‍റെ ഈശ്വരാ... രഘു എന്‍റെയാണ്. എന്‍റെ മാത്രം. അവനെ എന്തിന്‍റെ പേരിലായായാലും ഒരു പെണ്ണിനും ഒരു സുന്ദരിക്കും ഒരു തമ്പുരാട്ടിക്കും ഞാന്‍ വിട്ടുകൊടുക്കില്ല. ഇപ്പോള്‍ ഈ മുറിയില്‍ നീ മാത്രം. നീ കുറെ കഴിയുമ്പോള്‍ ഈ പഴച്ചാറ് കുടിക്കും. കുടിക്കണം. എനിക്ക് ഇതല്ലാതെ വേറെ വഴിയില്ല. ക്ഷമിക്കൂ എന്ന്‍ ഞാന്‍ നിന്നോട് പറയുന്നില്ല. ഞാന്‍ എന്‍റെ ജീവിതം വീണ്ടെടുക്കാന്‍ ചെയ്യുന്ന പുണ്യപ്രവര്‍ത്തിയാണിത്‌. അവള്‍ പ്ലാസ്റ്റിക് കവര്‍ അഴിച്ചു കടലാസ് പാക്കറ്റ് തുറന്നു വിഷക്കൂണ്‍ പൊടി പഴച്ചാര്‍ നിറഞ്ഞിരുന്ന ജാറിലേക്കിട്ടു. പിന്നെ ദൃഡനിശ്ചയത്തോടെ ഹോട്ടലിന്‍റെ വെളിയിലേക്ക് നടന്നു.

*************************************************

അശ്വതി ക്ലിനിക്കില്‍ എത്തിയപ്പോള്‍ അവിടെ ആരെയും

💬 Comments

View all comments