Chapter Title : അശ്വതിയുടെ കഥ 13 [Smitha]
കണ്ടില്ല. എന്താണ് കാര്യമെന്നറിയാതെ നില്ക്കുമ്പോള് അവളുടെ മൊബൈല് ശബ്ദിച്ചു. "ക്ലിനിക്കിലെത്തിയോ?' ഡോക്ടര് നന്ദകുമാറിന്റെ ശബ്ദം അവള് കേട്ടു. "ങ്ങ്ഹാ, എത്തി . ഞാന് ക്ലിനിക്കിന്റെ ഫ്രെണ്ടില് നിക്കുവാ. പക്ഷെ ഇന്നെന്തു പറ്റി, സാര്?" "എനിക്ക് നല്ല സുഖമില്ല അശ്വതി. അത് കൊണ്ട് ഇന്ന് ഇല്ല. ഞാന് എങ്ങും പോയില്ല. നീയൊന്ന് ഇങ്ങോട്ട് വരാമോ?" "അയ്യോ, സുഖമില്ലേ, ഞാന് ദാ എത്തി." അവള് കതക് തുറന്ന് അകത്തുകയറി. കിടക്കയില് ഡോക്റ്ററെ പ്രതീക്ഷിച്ച അവള് അദ്ഭുതസ്തബ്ധയായി. അവിടെ അവള് ഇരിക്കുന്നു. താന് രഘുവിനോടൊപ്പം കണ്ടവള്! സ്വിമ്മിംഗ് പൂളിലും ഷോപ്പിംഗ് മാളിലും ഒക്കെ രഘുവിനോടൊപ്പം താന് കണ്ട സുന്ദരിപ്പെണ്ണ്! തന്റെ രഘുവിനെ തന്നില് നിന്നും തട്ടിപ്പറിച്ചവള്. അവള് ഇതാ ജീവനോടെ... "അശ്വതി, വരൂ," അവള് ഹൃദ്യമായി ചിരിച്ചുകൊണ്ട് അവളെ ക്ഷണിച്ചു. "നിങ്ങള്?" അശ്വതി സ്വരം കടുപ്പിച്ചു. "ഞാന്..." അവര് വീണ്ടും ചിരിച്ചു. "ഞാന് ഡോക്ടര് അഞ്ജന. അഞ്ജന നന്ദകുമാര്. ഡോക്റ്റര് നന്ദകുമാറിന്റെ ഭാര്യ." ജീവിതത്തിലെ ഏറ്റവും അവിശ്വസനീയമായ ആ വാര്ത്തക്ക് മുമ്പില് അശ്വതി പകച്ചു നിന്നു. "ഡോക്റ്ററെക്കൊണ്ട് അശ്വതിയെ വിളിപ്പിച്ചത് ഞാന് ആണ്," ഏതോ ഗഗനകൂടാരത്തില് നിന്ന് വരുന്നപോലുള്ള വാക്കുകള് വീണ്ടും അവളുടെ കാതുകളെ തേടിയെത്തി. "അശ്വതി ആദ്യം ഇരിക്കൂ," അവര് വീണ്ടും പറഞ്ഞു. അല്ലെങ്കിലും അശ്വതി ഇരിക്കുമായിരുന്നു. കാലുകള് തളരുന്ന പോലെ അവള്ക്ക് തോന്നിയിരുന്നു. ഡോക്ടര് അഞ്ജനയ്ക്കെതിരെ, ഒരു സോഫയില് അവള് ഇരുന്നു. "ഡോക്ടര് പറഞ്ഞ് അശ്വതിയ്ക്ക് രഘുവിനോടുള്ള സ്പെഷ്യല് റിലേഷന് എനിക്കറിയാം. എനിക്കതിനോട് എതിര്പ്പൊന്നുമില്ല..." ഡോക്റ്റര് അഞ്ജനയുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്ന്നു. "റിലേഷന്സ് ഒക്കെ പെഴ്സണല് ആണ്
💬 Comments
View all comments