0%

Chapter Title : അശ്വതിയുടെ കഥ 6 [Smitha]

Author : സ്മിത Read All Parts 2.1K

ചിരിച്ചു. ഇരുനിറമുള്ള അവന്‍റെ ഭംഗിയുള്ള മുഖവും വിടര്‍ന്ന, ജീവനും തിളക്കവുമുള്ള, കണ്ണുകളും അവളോട്‌ സുരക്ഷിതത്വത്തിന്‍റെ ഭാഷ സംസാരിച്ചു. "എന്നാലും ചേട്ടാ," അവള്‍ സ്വരം മാറ്റി. "എന്നാ ഡയലോഗാ പറഞ്ഞെ. സുരേഷ്ഗോപി തോറ്റ് പോകും. പുല്ല്, ഷിറ്റ് എന്നുംകൂടി പറഞ്ഞാരുന്നേല്‍ സുരേഷ്ഗോപിയ്ക്ക് പണിയില്ലാതെ വീട്ടിലിരിക്കാരുന്നു." അവളുടെ ഫലിതബോധം അവന്‍ ആസ്വദിച്ചു ചിരിച്ചു. "ങ്ങ്ഹാ, രാധികേ," പെട്ടെന്നോര്‍ത്ത് രഘു പറഞ്ഞു. "പെട്ടെന്ന്‍ അമ്മയെ വിളിച്ച് കാര്യം പറ. ആ പാവം അവിടെ തീ തിന്ന്‍ ഇരിക്ക്വാ." "അയ്യോ, ചേട്ടാ സോറി," അവള്‍ പെട്ടെന്ന്‍ മൊബൈലെടുത്തു. "കഴിഞ്ഞ സംഭവങ്ങള്‍... അതിന്‍റെ എക്സൈറ്റ്മെന്‍റ്റില്‍ ഞാന്‍ പാവം അമ്മയെ മറന്നു." അവള്‍ ഉടനേ ഡയല്‍ ചെയ്തു. സംഭവങ്ങള്‍ ആവേശത്തോടെ അവള്‍ അശ്വതിയെയറിയിച്ചു. തങ്ങള്‍ നേരെ വീട്ടിലേക്ക് വരികയാണെന്നും തനിക്ക് ഉടനേ അമ്മയെ കാണണമെന്നും അവള്‍ അശ്വതിയോട്‌ പറഞ്ഞു. മഴ അതിന്‍റെ ആവേശത്തിന്‍റെ കൊടുമുടികയറുകയായിരുന്നു. ഇടിമിന്നലും മുഴക്കവും തുടര്‍ച്ചയായി. കാറ്റ് കൂടിയെത്തിയപ്പോള്‍ പ്രകൃതി അതിന്‍റെ ഏറ്റവും രൌദ്രഭാവത്തിലെത്തി. പെട്ടെന്ന്‍ അവര്‍ക്ക് മുമ്പില്‍ ഒരു മരം റോഡില്‍ ഭയങ്കരമായ ശബ്ദത്തോടെ നിലംപൊത്തി. രാധിക ഭയന്ന്‍ ഒച്ചയിട്ടു. "ഇതിപ്പം മഴേം കാറ്റും രണ്ടും കല്‍പ്പിച്ചാണല്ലോ," ഓട്ടോ നിര്‍ത്തി കലികയറി രഘു മുരണ്ടു. "ചേട്ടാ ഈ കണ്ടീഷനില്‍ പോയാല്‍ എന്തേലും സംഭവിക്കും," രാധിക ഭയത്തോടെ പറഞ്ഞു. "വഴീല്‍ ഇങ്ങനെ നിന്നാലും സംഭവിക്കും," ചുറ്റും കണ്ണോടിച്ച് രഘു പറഞ്ഞു. പെട്ടെന്ന്‍ അവര്‍ക്ക് പിമ്പില്‍ മറ്റൊരു മരം കൂടി ഭീകരശബ്ദത്തോടെ മറിഞ്ഞുവീണു. "എന്‍റെ ഭഗവതീ..." ഭയ വിഹ്വലയായി രാധിക പറഞ്ഞു. "ചേട്ടാ, എന്താ ചെയ്ക?" രഘു ആലോചിച്ചു. അവള്‍ അവനെ പ്രത്യാശയോടെ നോക്കി.

💬 Comments

View all comments