0%

Chapter Title : അശ്വതിയുടെ കഥ 6 [Smitha]

Author : സ്മിത Read All Parts 2.1K

പെട്ടെന്നവന്‍റെ മിഴികള്‍ വിടരുന്നത് കണ്ട്‌ അവള്‍ സന്തോഷിച്ചു. "രാധികേ വാ," അവന്‍ പെട്ടെന്ന്‍ ഓട്ടോ സ്റ്റാര്‍ട്ട് ചെയ്തു. "അല്പ്പമടുത്ത് ഒരു ഫ്രണ്ടിന്‍റെ വീടുണ്ട്. അവന്‍ അവിടെയില്ല. വീട് പൂട്ടിക്കിടക്കുവാ. അവന്‍ ബാഗ്ലൂരിപ്പോയതാ. അവന്‍റെ പപ്പേം മമ്മീം അങ്ങ് യു എസ്സിലാ. താക്കോല്‍ എവിടാന്ന്‍ എനിക്കറിയാം." അവള്‍ ആശ്വസിച്ചു. "ഓ," അവന്‍ പെട്ടെന്ന്‍ തിരിഞ്ഞു നോക്കി. "ഞാന്‍ രാധികയോട് ചോദിച്ചില്ല. രാധികയ്ക്ക് പേടിയോന്നുമില്ലല്ലോ." "ഒരു ചെകുത്താന്‍റെ കൈപ്പിടിക്കാത്ത് തീരേണ്ട എന്‍റെ ജീവിതം എനിക്ക് മടക്കിത്തന്നയാളാണ് എന്‍റെ കൂടെയുള്ളത്. അങ്ങനെ ചോദിക്കല്ലേ. എനിക്ക് പിന്നെ ആരെയാ വിശ്വാസിക്കാന്‍ കഴിയുക?" രഘുവിന്‍റെ ഉള്ളുലഞ്ഞുപോയി ആ വാക്കുകള്‍ക്ക് മുമ്പില്‍. താന്‍ കണ്ടിട്ടുള്ള ഏറ്റവും ചേതോഹരമായ കാഴ്ചയാണ് രാധികേ നീ എനിക്ക് തരുന്നത്, നീ എന്നെ ഇങ്ങനെ നോക്കുമ്പോള്‍. ഒരു പെണ്ണിന് ഏറ്റവും തീവ്രമായ സൌന്ദര്യതേജസ്സുണ്ടാകുവാന്‍ നീയും നിന്‍റെ അമ്മയും ജനിക്കേണ്ടിവന്നിരിക്കുന്നു. ജീവിതത്തില്‍ ഏറ്റവും വേദനയും അവഗണനയും മാത്രമറിഞ്ഞിട്ടുള്ള എനിക്ക് നിങ്ങളുടെ സാമീപ്യംപോലും ഭാഗ്യമാണ് രാധികേ. നീ എന്നെ ഇങ്ങനെ നോക്കുമ്പോള്‍ എനിക്ക് ദേവലോകത്തെ രാജാവിന്‍റെ ജന്മമാണ്... അന്ധകാരം നിറഞ്ഞുകഴിഞ്ഞിരുന്നു, അതിന്‍റെ സമയമായിരുന്നില്ലെങ്കിലും. കാറ്റും മഴയും അനുനിമിഷം കൂടിയതല്ലാതെ ഒരണുപോലും കുറവുണ്ടായില്ല. ജീവിതത്തില്‍ കണ്ട ഏറ്റവും പ്രതികൂലമായ കാലാവസ്ഥയിലൂടെ രഘുവിന്‍റെ ഓട്ടോറിക്ഷ പതിനഞ്ചു മിനിറ്റോളം സഞ്ചരിച്ചു ഒരു ഇടവഴിയിലേക്ക് കയറി. രണ്ടു മിനിറ്റിന് ശേഷം വളരെ ആധുനികമായി പണിത ഒരു വീടിന്‍റെയങ്കണത്തിലേക്ക് ഓട്ടോറിക്ഷ പ്രവേശിച്ചു. "ചേട്ടന്‍റെ ഫ്രണ്ട്സൊക്കെ ടോപ്പ് ആണല്ലോ," ചുറ്റുപാടും കണ്ണോടിച്ച് വീടിന്‍റെ പ്രത്യേകത കണ്ട്‌ അവള്‍ അഭിപ്രായപ്പെട്ടു. ഇരുളിലും ആ വീടിന്‍റെ പ്രൌഡി തെളിഞ്ഞുകാണുന്നുണ്ടായിരുന്നു. "അങ്ങനെ അധികമൊന്നുമില്ല രാധികേ," ഓട്ടോറിക്ഷ നിര്‍ത്തിക്കൊണ്ട്

💬 Comments

View all comments