0%

Chapter Title : അശ്വതിയുടെ കഥ 6 [Smitha]

Author : സ്മിത Read All Parts 2.1K

രഘു പറഞ്ഞു. "തോമസ്‌ കുട്ടിയെപ്പോലെ ചിലര്‍. നല്ല തറവാടി അച്ചായന്‍റെ രക്തമാ അവന്. എന്നെപ്പോലെയൊരാള്‍ക്ക് സൊപ്നം കാണാന്‍ പറ്റാത്ത സ്വാതന്ത്ര്യം എനിക്കിവിടെയുണ്ട്." രാധിക ഓട്ടോയില്‍ നിന്നിറങ്ങി. "ഞാനിതൊന്ന് ഒതുക്കിയിടട്ടെ," അവള്‍ വീടിന്‍റെ സിറ്റ് ഔട്ടിലേക്ക് കയറി. "ഭാഗ്യത്തിന് കറന്‍റ്റുണ്ട് ചേട്ടാ," സ്വിച്ച് ഓണ്‍ ചെയ്തുകൊണ്ട് അവള്‍ പറഞ്ഞു. അത്ര ശക്തിയായ കാറ്റിലും മഴയിലും അങ്ങനെ പതിവുള്ളതല്ല. "മഴ അല്‍പ്പം കുറഞ്ഞതിന് ശേഷം നമുക്ക് പോകാം. ഏതായാലും രാധിക അമ്മയെ വിളിച്ച് കാര്യം അറിയിച്ചേക്ക്." രഘു വലിയ ഒരു പൂച്ചട്ടി പതിയെ നിരക്കി നീക്കി അതിനടിയില്‍ നിന്ന്‍ ഒരു താക്കോല്‍ക്കൂട്ടം കണ്ടെടുത്തു. അവള്‍ ഫോണ്‍ ചെയ്യുന്നതിനിടയില്‍ അവന്‍ കതക് തുറന്നു. ഫോണ്‍ ചെയ്യുനതിനിടയില്‍ രാധികയുടെ മുഖം വിഷാദമാകുന്നത് അവന്‍ കണ്ടു. "എന്ത് പറ്റി രാധികേ?" അകത്തു കയറി ലൈറ്റിട്ട് അവന്‍ ചോദിച്ചു. മറുപടി പറയാതെ അവള്‍ ഫോണ്‍ അവന്‍റെ നേരെ നീട്ടി. "ആരാ അമ്മയാണോ?" ഫോണ്‍ വാങ്ങുന്നതിനിടയില്‍ അവന്‍ അല്‍പ്പം പരിഭ്രമിച്ച് ചോദിച്ചു. അവള്‍ തലകുലുക്കി. രഘു അവളുടെ സമീപത്തുനിന്ന്‍ അല്‍പ്പം മാറി അശ്വതിയോട്‌ സംസാരിച്ചു. "എന്‍റെ മോനേ," ഫോണിലൂടെ അവന്‍ അശ്വതിയുടെ സ്വരം കേട്ടു. "ചേച്ചീ," "നിന്നോട് എങ്ങനെയാടാ ഞാന്‍ നന്ദി പറയണ്ടേ? നീ ഈശ്വരന്‍റെ പണിയാ ചെയ്തെ എന്‍റെ രഘൂ. ഞാനും എന്‍റെ കുടുംബോം മറക്കില്ലെടാ നിന്നെ." "ചേച്ചി അറിഞ്ഞ് പ്രാര്‍ഥിച്ചില്ലേ? അത് ഫലിച്ചൂന്ന്‍ പറഞ്ഞാ മതി." "മോനേ ഇനി പ്രോബ്ലം ഒന്നും ഇല്ലല്ലോ അല്ലേ? ആ ഫോണും മെമ്മറി കാര്‍ഡും മേടിച്ചെടുത്തില്ലേ? അതിലെ വീഡിയോ കോപ്പി ചെയ്തിട്ടൊന്നുവില്ലല്ലോ? വേറെ ആര്‍ക്കും സെന്‍റ് ചെയ്തിട്ടുമില്ലല്ലോ? രാധിക

💬 Comments

View all comments