0%

Chapter Title : അശ്വതിയുടെ കഥ 2

Author : സ്മിത Read All Parts 2636

പറഞ്ഞപ്പോള്‍ അദ്ധേഹത്തില്‍ ഒരു അവിശ്വസനീയത.

"സാറിന്‍റെ മോളുണ്ടല്ലോ. ഏതു സ്കൂളിലാ?"

"അവള് സ്കൂളിലല്ല അശ്വതി. കോളേജിലാ. അശ്വതിയുടെ മകനെപ്പോലെ എഞ്ചിനീയറിംഗ് കോളേജില്‍."

ഇത്തവണ അദ്ഭുതപ്പെടുകയെന്നുള്ളത് അശ്വതിയുടെ ഊഴമായിരുന്നു.

"എന്താ കണ്ണു മിഴിക്കുന്നെ? ഞാന്‍ ചോദിച്ചതുപോലെ..അങ്ങനെ എന്തെങ്കിലും അശ്വതിക്ക് ചോദിക്കാനുണ്ടോ?  അത്രേം മുതിര്‍ന്ന കുട്ടിയുടെ അച്ഛനാണ് ഡോക്റ്റര്‍ നന്ദകുമാര്‍ എന്നോ മറ്റോ?"

"ശരിക്കും. നേരായിട്ടും?" ചോദിച്ചു കഴിഞ്ഞപ്പോള്‍ നേരിയ ഒരു ചമ്മല്‍ അവളെ കീഴടക്കി. ഇത്രയും സൌഹൃദത്തോടെയൊക്കെ ഡോക്റ്ററോട് സംസാരിക്കാമോ? അദ്ദേഹം എന്ത് കരുതും?

"എനിക്ക് അമ്പതു കഴിഞ്ഞ് അശ്വതി, പ്രായം. കാണുന്നതൊക്കെ മെയ്ക്കപ്പല്ലേ?"

"ഏയ്‌ അല്ല, മേക്കപ്പോന്നുമല്ല," അവള്‍ പെട്ടെന്ന് പറഞ്ഞു. പറഞ്ഞു കഴിഞ്ഞ് ചമ്മല്‍ നിയന്ത്രിക്കാനാവാതെ അവള്‍ കണ്ണുകള്‍ കൈകള്‍ കൊണ്ടു മറച്ചു. ശ്ശ്യെ, തനിക്കിത് എന്താണ് പറ്റിയത്‌? താന്‍ ഡോക്റ്ററെക്കണ്ട് വല്ലാതങ്ങ് ഭ്രമിച്ച് വശമായി എന്ന് അദ്ദേഹം കരുതുമോ എന്‍റെ ഈശ്വരാ?

അവളുടെ നാണം നല്‍കിയ വശ്യമായ സൌന്ദര്യത്തില്‍ അവള്‍ വീണ്ടും പൂത്തുലഞ്ഞു. അവള്‍ക്ക് അയാളുടെ മുഖത്ത് നോക്കാനായില്ല.

"ഏതു കോളേജിലാ സാറേ മോള്‍?" അവസാനം അവള്‍ തിരക്കി.

"മണിപ്പാല്‍ എന്ജിനീയറിംഗ് കോളേജില്‍."

"ങേ? മണിപ്പാല്‍ എന്ജിനീയറിംഗ് കോളെജിലോ?" ഇത്തവണ അശ്വതിയുടെ അദ്ഭുതം വല്ലാതെ കൂടി. "എന്‍റെ സാറേ, അവിടെയാ എന്‍റെ മോനും. ഏതു സെമസ്റ്ററാ?"

താന്‍ എങ്ങനെയാണ് ഡോക്റ്റര്‍ നന്ദകുമാറിനെ സംബോധന ചെയ്തത്? പെട്ടെന്നവള്‍ ഓര്‍മ്മിച്ചു. 'എന്‍റെ സാറേ എന്ന്.' തന്‍റെ നാവിന് ഇന്ന് മുഴുവന്‍ ഗുളികനാണ്. എന്‍റെ ഈശ്വരാ സാര്‍ തീര്‍ച്ചയായും സ്വഭാവ ശുദ്ധിയില്ലാത്ത പെണ്ണ്‍ ആണ് താന്‍ എന്ന് കരുതുമല്ലോ.

"ഫസ്റ്റ് സെമസ്റ്റര്‍ തന്നെ അശ്വതി."

"മോള്‍ടെ പേരെന്താ?"

"ദിവ്യ. ദിവ്യ നന്ദകുമാര്‍. മോന്‍റെ പേര്?"

"സന്ദീപ്‌."

ചോദ്യത്തിനു ശേഷം അയാള്‍ അവരുടെ മുഖത്തേക്ക് പുഞ്ചിരിയോടെ നോക്കി. ആ നോട്ടം അശ്വതിക്ക് അഭിമുഖികരിക്കാനായില്ല. മഴവില്ലിലേക്ക് സാകൂതം നോക്കുന്ന ചിത്രകാരന്‍റെ ഭാവമായിരുന്നു, അപ്പോള്‍ അയാളുടെ മുഖത്ത്. അവള്‍ നാണിച്ച് വെളിയിലേക്ക് നോക്കി. ദൈവമേ, എന്താ ഇങ്ങനെ നോക്കാന്‍. ദേഹത്ത് മാത്രമല്ല. മനസ്സിനെ, ഹൃദയത്തെ, ആത്മാവിനെപ്പോലും തൊടുന്ന നോട്ടം. അട്ഭുതമെന്തെന്നാല്‍ താന്‍ ഒരു പതിനേഴ്‌ വയസ്സുള്ള പെണ്ണല്ല. നാല്‍പ്പതു കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ഇങ്ങനെ താന്‍

💬 Comments

View all comments