0%

Chapter Title : അശ്വതിയുടെ കഥ 9

Author : സ്മിത Read All Parts 2.1K

വല്ല ഒഴിച്ചിലും പിടിച്ചന്ന്‍. മുഖം അങ്ങനെയിരിക്കുന്നത് കണ്ടപ്പം." "ചേച്ചിക്കെന്നോട് ദേഷ്യം ഒന്നുമില്ലേ?" "ദേഷ്യം?" അവള്‍ അവന്‍റെ കണ്ണില്‍ നോക്കി ദീര്‍ഘമായി ആലോചിക്കുന്നത് പോലെയുള്ള ഭാവം വരുത്തി. "ഇത്തിരിയുണ്ട്. പക്ഷെ പറഞ്ഞിട്ടെന്താ? സംഭവിച്ചില്ലേ? ഇനിപ്പറഞ്ഞിട്ടു കാര്യമുണ്ടോ? ശിക്ഷയുണ്ട്. എന്താ റെഡിയല്ലേ?" അവന്‍ പുഞ്ചിരിച്ചു. നഗര വെളിച്ചങ്ങളുടെ, നഗരത്തിന്‍റെ പരശതം നിറങ്ങളുടെ പശ്ചാത്തലത്തില്‍ അവന്‍റെ പുഞ്ചിരിയുടെ പ്രഭയിലേക്ക് അവള്‍ നോക്കിനിന്നു. "ഉം, റെഡിയാ," അവന്‍ പറഞ്ഞു. "എന്താ ശിക്ഷ?' "ശിക്ഷ? അത് ഒരുപാടുണ്ട്. ആദ്യം നമുക്ക് ഒന്ന് നടക്കാം. എന്ത് രസമാ ഇവിടെ! പിന്നെ ഒരു ചെറിയ റെസ്റ്റോറന്‍റ്റില്‍ കയറി ഒരു കാപ്പി കുടിക്കണം. കുറെ വര്‍ത്തമാനം പറയണം. എന്താ റെഡിയല്ലേ?" "അയ്യേ, ചേച്ചി എന്‍റെ ഡ്രസ്സ് ഒക്കെക്കണ്ടോ? ചേച്ചിയെപ്പോലെ ഒരാളുടെ കൂടെ നടക്കാന്‍ ...എനിക്ക്..." അവള്‍ അവന്‍റെ കവിളില്‍പ്പിടിച്ചു പിച്ചി. "ങ്ങ്ഹാ," അവന്‍ വേദനിച്ച് ശബ്ദമുണ്ടാക്കി. "അതേയ്," അവന്‍റെ കവിളില്‍ നിന്ന്‍ കയ്യെടുത്ത് അവള്‍ പറഞ്ഞു. "എന്തുചെയ്യാനാ. ഇന്ന്‍ എന്‍റെ കൂടെ നടക്കാന്‍ വരാമെന്ന്‍ ഷാരൂഖ്ഖാന്‍ സമ്മതിച്ചതാ. പക്ഷെ പുള്ളീടെ ഷൂട്ട്‌ തീര്‍ന്നില്ല. അങ്ങേരെപ്പോലെ ഒരാള്‍ക്ക് പകരം ക്വാളിറ്റിയുള്ളതായിട്ട് ഞാനിപ്പം നിന്നെ മാത്രേ കണ്ടുള്ളൂ. അതല്ലേ?" അവന്‍ ഓട്ടോ പരിചയമുള്ള ഒരാളുടെ കടയുടെ വശം ചേര്‍ന്ന് പാര്‍ക്ക് ചെയ്തു. പിന്നെ നഗര ബഹളങ്ങളിലേക്ക് അവര്‍ ഇറങ്ങി. "ഇത് പോലെ നടക്കാന്‍ എനിക്ക് കൊതിയാ രഘൂ," അവള്‍ പറഞ്ഞു. "രവിയേട്ടന് ഒന്ന് ഫ്രീയായിട്ട് അങ്ങനെയൊക്കെയാകാന്ന് വെച്ചാ ഈ ജന്മത്ത് നടക്കില്ല." രഘു ചിരിച്ചു. സോനാ ടെക്സ്റ്റൈല്‍ എമ്പോറിയവും മാളവിക ഫര്‍ണിച്ചര്‍ ആര്‍ക്കേഡും കടന്ന് അവര്‍ പിള്ളയാര്‍ കോവില്‍ തെരുവിലേക്ക് കയറി.

💬 Comments

View all comments