Chapter Title : അസ്മിന
കാണാം " രാമേട്ടൻ ഫോൺ വെച്ചു. ഹോസ്റ്റൽ റൂമിലെ അവസാന ദിനമാണ് ഞാൻ വാർഡനേയും മറ്റ് സുഹൃത്തുക്കളേയും കണ്ട് യാത്ര പറഞ്ഞു. സ്ക്കൂൾ കാലം തൊട്ടതന്നെ പെൺസുഹൃത്തുകൾ എനിയ്ക്ക് കുറവായിരുന്നു ക്യാമ്പസിലേയും സ്ഥിതി മറിച്ചായിരുന്നില്ല. ആകെ ഉണ്ടായിരുന്ന ഒരു ദുശ്ശീലം വല്ലപ്പോഴുമുള്ള ബിയറടിയും പുകവലിയുമായിരുന്നു. എല്ലാം ഒരു വിധം പേക്ക് ചെയ്ത് ഞാൻ ഉറങ്ങാൻ കിടന്നു. പുലർച്ചെ തന്നെ അർജ്ജുനും സുഹൃത്തുക്കളും എന്റെ എയർപോർട്ടിൽ കൊണ്ടു വന്നാക്കി അവരോട് യാത്ര പറഞ്ഞു , 6:35 ന് ഫ്ലൈറ്റ് പുറപ്പെട്ടു . 9:30 ന് കോയംമ്പത്തൂരിൽ എത്തി എയർപ്പോർട്ടിൽ നിന്ന് ഒരു ടാക്സി വിളിച്ചു. കോയമ്പത്തൂരും പാലക്കാടും വലിയ വ്യത്യാസമൊന്നും തോന്നിയില്ല എന്നാൽ മുണ്ടൂര് കഴിഞ്ഞപ്പോൾ വള്ളുവനാടൻ ഫീൽ കിട്ടി തുടങ്ങി കുറച്ച് കെട്ടിടങ്ങൾ വന്നതൊഴിച്ചാൽ എന്റെ നാടിന് പറയത്തക്ക മാറ്റമൊന്നും വന്നിട്ടില്ല. ഡ്രൈവർ മുരുകന് വഴി അത്ര നിശ്ചയം പോര അതിനാൽ തന്നെ ഞാൻ മുന്നിലിരുന്ന് വഴി പറഞ്ഞു കൊടുത്തു .കോങ്ങാട്, പത്തിരിപ്പാല വഴി അങ്ങനെ ഒറ്റപ്പാലമെത്തി. തറവാട്ട് മുറ്റത്ത് രാമേട്ടനുണ്ടായിരുന്നു. രാമേടൻ ഓടി വന്നെനെ കെട്ടിപ്പിടിച്ചു "എന്ത് കോലത്തിലാ എന്റെ കുഞ്ഞ് വന്നിരിക്കണത് ഈ താടിയും മുടിയുമൊക്കെ ഒന്ന് വെട്ടിക്കൂടെ " ഞാൻ രാമേട്ടനെ പുഞ്ചിരിയോടെ നോക്കി .അച്ഛന്റെ വിശ്വസ്തനായിരുന്നു രാമേട്ടൻ ഈ ലോകത്ത് എന്നെ വഴക്ക് പറയാനും ഉപദേശിക്കാനും സ്വാതന്ത്രമുള്ള ചുരുക്കം ചിലരിൽ ഒരാൾ. മുരുകന് ടാക്സി ചാർജ്ജ് നൽകി സെറ്റിൽ ചെയതു .ബാഗ് എടുത്ത് രാമേട്ടൻ ഉള്ളിൽ കയറി " രാമേട്ടാ ആ തോർത്തും സോപ്പും എടുത്ത് വച്ചേക്കൂ " ഞാൻ കുളത്തിലേക്ക്
💬 Comments
View all comments