Chapter Title : അസ്മിന
ചെന്നു കുളിപ്പുരയിൽ ചെന്ന് വസ്ത്രം മാറി നേരെ കുളത്തിലേക്ക് ചാടി നന്നായി നീന്തി കുളിച്ചു. കുളി കഴിഞ്ഞ് ഈറനുടുത്ത് നേരെ വടക്കിനിയിൽ കയറി അച്ഛന്റേയും അമ്മയുടേയും ഫോട്ടോയിൽ ഒരു തിരി കത്തിച്ചു. അപ്പോഴേക്കും രാമേട്ടൻ ഭക്ഷണം എടുത്ത് വച്ചിട്ടുണ്ടായിരുന്നു. നല്ല മട്ടയരി ചോറും, ചെമ്പല്ലിമീൻ വറുത്തതും, മത്തി കൂട്ടാനും. വയറ് നിറയെ കഴിച്ചു " രാമേട്ടനാണോ ഇതെല്ലാം ഉണ്ടാക്കിയത് " ഞാൻ ചോദിച്ചു . "അല്ല കുഞ്ഞേ നമ്മുടെ കുളത്തിനപ്പുറത്തുള്ള മമ്മദിന്റെ പുരയിടമില്ലേ അത് അയാൾ വിറ്റു വലിയ പൈസക്കാരാ എടുത്തിരിക്കണത് . പൊന്നാനിക്കാരാ, അവർ ദുബായിലാ അവരുടെ ബന്ധത്തിൽപ്പെട്ട ഒരു പെണ്ണുണ്ടവിടെ കാര്യങ്ങൾ നോക്കി നടത്താൻ, ഇവിടെ അടിച്ചുവാരാൻ ഒക്കെ വരുന്നത് ആ പെണ്ണാ, അവള് വെച്ച് തന്നതാ" എന്തായാലും സംഗതി നന്നായിട്ടുണ്ട്. ഭക്ഷണം കഴിച്ച് ഒന്ന് മയങ്ങി വൈകീട്ട് ഗോവിന്ദൻ മാമ വന്നു " കണ്ണാ നിന്റെ പഠിത്തം കഴിഞ്ഞ സ്ഥിതിക്ക് എന്താ ഇനി ഭാവി പരിപാടികൾ " ."ജോലിക്ക് എന്തായാലും പോകേണ്ട എന്ന് തന്നെയാണ് തീരുമാനം ഗോവിന്ദൻ മാമേ, പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു അതു കൊണ്ട് പഠിച്ചു ഇനി കൃഷിയും കാര്യങ്ങളുമായി ഇവിടെ തന്നെ കൂടാം" "അതേതായാലും നന്നായി പിന്നെ നീ പറഞ്ഞത് പോലെ കുളത്തിനടുത്തായി ഒരു ഗസറ്റ് ഹൗസ് പണിതിട്ടുണ്ട്, ഈ ഒത്ത തറവാട് ഇവിടെ ഉള്ളപ്പോൾ എന്തിനാ മോനേ വേറൊരു ഗസ്റ്റ്ഹൗസിന്റെ ആവശ്യം " " എഴുതാനും, വായിക്കാനുമെല്ലാം ഒഴിഞ്ഞ ഒരു സ്ഥലം വേണമായിരുന്നു മാമേ അതു കൊണ്ടാണ് കുളത്തിനരികെ തന്നെ വേണമെന്ന് പറഞ്ഞത് " രാമേട്ടൻ വരവ് ചിലവുകൾ എഴുതി
💬 Comments
View all comments