Chapter Title : അസുരഗണം 2 [Yadhu]
വാക്കുകൾ കേട്ട് പാർവ്വതിയും ഞാനും ഒന്നു ഞെട്ടി. അപ്പോഴേക്കും രേണുകയെ പിടിച്ചു പുറത്തേക്ക് കൊണ്ടുപോയി. കരഞ്ഞു നിലവിളിക്കുന്ന അവളെ ഒരു ഒഴിഞ്ഞ മുറിയിൽ കൊണ്ടുപോയി ഇരുത്തി. എന്നിട്ട് അവിടെയുള്ള നേഴ്സുമാരും ഡോക്ടർമാരും എല്ലാവരും കൂടി ചേർന്ന് അവളെ ബലമായി പിടിച്ചു കിടത്തി. സെഡേഷൻ കൊടുത്തു. അവൾ പതിയെ മയക്കത്തിലേക്കു വീണു അതേസമയം നിലത്തു വീണു കിടക്കുന്ന എന്നെ അവിടെയുള്ള ആൾക്കാർ ചേർന്ന് എന്നെ പൊക്കിയെടുത്തു ബെഡിലേക്ക് കിടത്തി. ഞാൻ പതിയെ പാർവ്വതിയെ നോക്കി അവൾ ചുമരോട് ചേർന്ന് നിന്നു കരയുകയായിരുന്നു. അതേസമയം കാന്റീൻ ഇൽ നിന്നും ഭക്ഷണം വാങ്ങി ലക്ഷ്മി അമ്മ റൂമിലേക്ക് വരുകയായിരുന്നു ( കഴിഞ്ഞ ഭാഗത്ത് ഒരു 50 വയസ്സായ സ്ത്രീ വാതിൽ തുറന്നു കൊടുത്തു എന്നു പറഞ്ഞില്ലേ അവരാണ് ഈ ലക്ഷ്മിയമ്മ) അപ്പോഴാണ് തന്റെ മുറിയുടെ മുന്നിൽ ഒരുപാട് ആൾക്കാർ നിൽക്കുന്നത് കാണുന്നത്.
അവർ ഭയത്തോടെ ഓടിച്ചെന്നു മുറിയിലേക്ക് കയറി അവർ വേഗം തന്നെ കട്ടിലിലേക്ക് നോക്കി. ആദിയുടെ ചുറ്റും ആൾക്കാർ കൂടി നിൽക്കുന്നത് കണ്ടു അവർ ഭയത്തോടെ അവന്റെ അരികിലേക്ക് ചെന്നു. അവനെ ഒന്നു നോക്കിയ ശേഷം അവർ പാർവതിയുടെ അടുത്തേക്ക് ചെന്നു. ഭിത്തിയോട് ചേർന്ന് കരയുന്നു അവളുടെ തൊട്ടുതാഴെയായി അവളുടെ മോനും കരയുന്നു അവർ വേഗം തന്നെ അവളുടെ അടുത്തേക്ക് പോയി എന്നിട്ട് അവളോട് ചോദിച്ചു
ലക്ഷ്മി അമ്മ : എന്തിനാ മോളെ. കരയുന്നത് എന്താ ഇവിടെ സംഭവിച്ചത്. അവന് എന്താ പറ്റിയത്
പാർവതി : അമ്മ.......
എന്നും വിളിച്ച് അവൾ അവരെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. അവർ അവളുടെ
💬 Comments
View all comments