Chapter Title : അസുരഗണം [Yadhu]
അതെ അവൻ തന്നെ ആദിത്യ വർമ്മ. നെടുങ്കണ്ടം വധക്കേസ് പ്രതി. അവൾ ഓടി റൂമിലേക്ക് കയറി കട്ടിലിൽ കിടന്ന് കരഞ്ഞു . ആ കരച്ചിലിന് അവസാനം
ഇട്ടുകൊണ്ട് അവൾ ഒരു കാര്യം തീരുമാനിച്ചു അവനെ കൊല്ലണം അതിനുമുൻപ് എനിക്കറിയാം അവൻ എന്തിന് അച്ഛനെ കൊന്നു എന്ന്. അവൾ ആ മുറിവിട്ടു പുറത്തിറങ്ങി അമ്മയുടെ അടുത്തേക്ക് ചെന്നു അമ്മയോട് പറഞ്ഞു.
രേണുക: ഈ കാര്യം ആരും അറിയരുത് അമ്മു പോലും (അമ്മ എന്നു പറയുന്നത് അവളുടെ അനിയത്തിയാണ് )
അമ്മ അവളെ സൂക്ഷിച്ചു നോക്കി. അവളുടെ മുഖത്ത് ഒരു വല്ലാത്ത ക്രൂരമായ ഒരു ഭാവം.
പക്ഷേ അവർ ഒന്നും തന്നെ അവളോട് ചോദിച്ചില്ല.
ഉച്ചയ്ക്ക് ഭക്ഷണം പോലും കഴിക്കാതെ രണ്ടുപേരും അവരവരുടെ മുറിയിൽ കിടക്കുകയായിരുന്നു. രേണുകയുടെ മനസ്സിൽ അവളുടെ അച്ഛനെ കൊന്ന അവനെ തനിക്കും കൊല്ലണം എന്നുള്ള വാശി മനസ്സിൽ നീറി കുണ്ടി ഇരിക്കുകയാണ്. അന്നു വൈകുന്നേരം അമ്മു സ്കൂൾ വിട്ടു വീട്ടിലേക്ക് വരുമ്പോൾ അവൾ വളരെ സന്തോഷത്തിലാണ്. അവളുടെ ചേച്ചി ഇരുന്നു വന്നിട്ടുണ്ടാകും എന്നുള്ള സന്തോഷത്തിൽ അവൾ തുള്ളിച്ചാടി വീട്ടിലേക്ക് കയറി. ആദ്യം തന്നെ പോയത് രേണുകയുടെ റൂമിലേക്ക് ആണ്. അവിടെ കട്ടിലിൽ കമിഴ്ന്നു കിടക്കുകയായിരുന്നു രേണുക. അമ്മു നേരെ പോയി അവളെ കെട്ടിപ്പിടിച്ചു അവളോട് ചോദിച്ചു.
അമ്മു: ചേച്ചി എപ്പോഴാ വന്നത്
പക്ഷെ അമ്മുവിന്റെ പെട്ടെന്നുണ്ടായ കെട്ടിപ്പിടുത്തം രേണുകയെ ഒന്നു ഭയപ്പെടുത്തി. പെട്ടെന്ന് തന്നെ തിരിഞ്ഞു നോക്കി അമ്മു ആണെന്ന് മനസ്സിലായതോടെ അവൾ ഒന്ന് സമാധാനം ആയി.
അമ്മു : എന്തുപറ്റി ചേച്ചി മുഖം വല്ലാതെ
💬 Comments
View all comments