Chapter Title : അസുരഗണം [Yadhu]
ഇരിക്കുന്നു
രേണുക: ഒന്നുമില്ല. നല്ല തലവേദന.
അമ്മു : അയ്യോ എന്നാ കിടന്നോ കുറച്ചുകഴിഞ്ഞ് എണീറ്റാൽ മതി
രേണുക: ആ ഞാൻ കുറച്ചു കഴിഞ്ഞു വരാം. നീ പോയി ചായ കുടിക്ക് അമ്മ അപ്പുറത്ത് ഉണ്ട്.അമ്മു ബെഡിൽ നിന്നും എഴുന്നേറ്റു അടുക്കളയിലേക്ക് പോയി. അവിടെ അമ്മ എന്തോ ആലോചിച്ചു കൊണ്ട് നിൽക്കുന്നതാണ് കണ്ടത്. അവൾ വേഗം പോയി അവരെ കെട്ടിപ്പിടിച്ചു.
അമ്മു: അമ്മ ചായ
അവർ തിരിഞ്ഞു മുഖത്തെ വിഷമം മറച്ചുകൊണ്ട് അവർ അവൾക്ക് ചായ കൊടുത്തു. പക്ഷേ അമ്മുവിനെ എന്തൊക്കെയോ സംശയം തോന്നി തുടങ്ങി. അല്ലെങ്കിൽ ചേച്ചി വരുന്ന ദിവസം ഈ വീട്ടിൽ ബഹളമായിരിക്കും. പക്ഷേ ഇന്ന് ആകെ ഒരു വല്ലായ്മ എന്തുപറ്റി ചേച്ചിക്കും അമ്മയ്ക്കും.
അങ്ങനെ ഓരോന്ന് ചിന്തിച്ചു അവൾ കുളിക്കാൻ പോയി പിന്നെ വെയ്ക്കുന്നു രേണുകയും അമ്മയും കൂടി രാത്രിക്കുള്ള ഭക്ഷണം ഉണ്ടാക്കി. പക്ഷേ ആരും തന്നെ ഒന്നും മിണ്ടുന്നില്ല അന്ന് എല്ലാവരും വേഗം കഴിച്ചു കിടന്നു. പിറ്റേന്ന് കാലത്ത് അമ്മുവും രേണുകയും കൂടി അമ്പലത്തിൽ പോയി അന്ന് അമ്മുവിന്റെ പിറന്നാളായിരുന്നു. അമ്പലത്തിൽ നിന്നും തിരിച്ചു വരുമ്പോൾ അമ്മു രേണുക യോട് ചോദിച്ചു.
അമ്മു : എന്തുപറ്റി എന്റെ ചേച്ചിക്ക് ഇന്നലെ തൊട്ടു കാണുന്നത് ആണോ ആരോടും ഒന്നും മിണ്ടുന്നില്ല എന്താ പറ്റിയത്.
രേണുക: ഒന്നുമില്ല. ഞാനിന്നലെ പറഞ്ഞില്ലേ തലവേദന അതുതന്നെ
അമ്മു പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല കാരണം അത് കള്ളത്തരം പറയുകയാണെന്ന് അവൾക്കു മനസ്സിലായി. അവർ തിരിച്ചു വീട്ടിലെത്തി അന്ന് ഒരു കൊച്ചു സദ്യ ഉണ്ടാക്കി പിന്നെ രേണുക അവൾക്കായി
💬 Comments
View all comments