Chapter Title : അസുരന്റെ പെണ്ണ് 2 [Mr. മലയാളി]
പ്രിയതമന്റെ നെഞ്ചിൽ തലചായ്ച്ചുകൊണ്ട് അവളും. ആദ്യ സങ്കമത്തിന്റെ അടയാളങ്ങളെന്നപോലെ ആ ബെഡ്ഷീറ്റിൽ അവളുടെ രക്തവും മദജലവും അവന്റെ രേതസും കലർന്ന മിഷ്രിതം തെളിഞ്ഞു നിന്നു.
തന്റെ നെഞ്ചിൽ തലചായ്ച്ചു കിടക്കുന്ന ഗായത്രിയെ അവൻ പ്രണയപൂർവ്വം തലോടികൊണ്ടിരുന്നു. അവളുടെ നെറുകയിൽ അവൻ ഒരു മുത്തവും നൽകി.
വിവസ്ത്രയായി ആ നെഞ്ചിൽ കിടക്കുമ്പോൾ ആ പെണ്ണിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ പൊഴിഞ്ഞുവോ??? ഒരു പക്ഷെ ആ സ്നേഹം കുറച്ച് കാലം കാണാതെ പോയതിൽ ആവാം....
_____________________________________❤️
തലേ ദിവസത്തെ ക്ഷീണം കാരണം ഇരുവരും വൈകിയായിരുന്നു എഴുന്നേറ്റത്. രാവിലത്തെ ഭക്ഷണം കഴിച്ചു കഴിഞ്ഞു തന്റെ മടിയിൽ കിടക്കുന്ന റോവിനോട് ഗായത്രി ചോദിച്ചു.
"ഇച്ചായാ.... അമ്മച്ചിക്ക് എന്താ പറ്റിയത് " കുറച്ച് ഉത്കണ്ഠയോടെ അവൾ ചോദിച്ചതും തേങ്ങി കൊണ്ടവൻ അവളുടെ സാരിയിൻ വിടവിലൂടെ ഒളിഞ്ഞ് നോക്കുന്ന വയറിലേക്ക് മുഖം പൂഴ്ത്തി.... ഒന്ന് പൊള്ളി പിടഞ്ഞ് പോയി ആ പെണ്ണ്!!!!
"അറിയില്ലെടാ... ഒരു ദിവസം എണീറ്റ് വന്നപ്പോൾ അമ്മച്ചിയെ കാണാൻ ഇല്ല... റൂമിൽ നിന്നും ഒരു കത്ത് കിട്ടി...* ഞാൻ പോവാണ്*എന്ന് മാത്രം എഴുതിയിരുന്നു... ന്റെ അമ്മച്ചി ഒരു തെറ്റും ചെയ്യില്ല പാവാ " വിതുമ്പി കൊണ്ടവൻ പറയുമ്പോൾ അവന്റെ തലയിൽ തലോടി അവളും ആശ്വസിപ്പിച്ചു...
അനുസരണയുള്ള ഒരു കുഞ്ഞിനെ പോലെ അവളുടെ തലോടലുകൾ ആസ്വദിച്ചുകൊണ്ട് അവൻ അവളുടെ മടിയിൽ കിടന്നു.
ഫോൺ ബെൽ അടിക്കുന്നത് കേട്ടാണ് അവൻ മുഖം ഉയർത്തിയത്... അറ്റൻഡ് ചെയ്ത് ചെവിയിൽ വെച്ചതും മറുപുറത്ത് നിന്നും പറയുന്നത് കെട്ടവൻ തരിച്ച് നിന്നു...
**മോനെ റോവി കൊച്ചച്ചൻ ആടാ
💬 Comments
View all comments