0%

Chapter Title : അസുരന്റെ പെണ്ണ് 3 [Mr. മലയാളി] [chapter 1 Climax]

Author : Kambikathakal Read All Parts 682

ന്റെ കാൽ" കള്ള വേദന അഭിനയിച്ച് കൊണ്ട് റോസമ്മ പറഞ്ഞതും ചുണ്ട് ചുളുക്കി കൊണ്ടവൾ എഴുന്നേറ്റു.. കൂടെ ആൽബിയും റോവിനും പൊട്ടിചിരിച്ചതും പരിഭവത്തോടെ അവൾ തിരിഞ്ഞ് അടുക്കളയിലേക്ക് ചെന്നു...

"അയ്യോ അവൾ പിണങ്ങിയോ ഞാൻ ഒന്ന് പോയി നോക്കട്ടെ... " എണീറ്റ് പോവാൻ നിന്ന റോസമ്മയെ റോവിൻ പിടിച്ച് വെച്ചു..

"അമ്മ ഇവിടെ ഇരിക്ക് ഞാൻ പോയി നോക്കാം"

"ഹ്മ്മ്മ് നടക്കട്ടെ നടക്കട്ടെ " അവനെ നോക്കി അർത്ഥം വെച്ച് മൂളുന്ന റോസമ്മക്കും ആൽബിക്കും ഒന്ന് സൈറ്റ് അടിച്ച് കൊടുത്ത് അവൻ ഗായു പോയ വഴിയേ ചെന്നു..

"ഹും അല്ലെങ്കിലും അമ്മക്ക് രണ്ട് മക്കളെ കിട്ടിയാ എന്നെ ഒന്നും വേണ്ടാ ഇങ്ങ് വരട്ടെ തൈലം തേച്ച് താ കൊച്ച് വർത്തമാനം പറഞ്ഞ് ഇരിക്കാം എന്നും പറഞ്ഞ് കാണിച്ച് കൊടുക്കുന്നുണ്ട് ഞാൻ " കെറുവിച്ച് കൊണ്ട് കഴുകി കൊണ്ടിരിക്കുന്ന പാത്രം ശക്തിയിൽ കൌണ്ടർ ടോപ്പിൽ ഇട്ട് പ്രതിഷേധം അറിയിക്കുന്ന ഗായുവിനെ അവൻ ഇടുപ്പിൽ ചേർത്ത് തന്നോട് അടുപ്പിച്ചു...

"എന്താണ്... " പ്രത്യേക തലത്തിൽ അവൻ ചോദിച്ചതും അവളുടെ ചൊടിയിൽ ഒരു ചിരി വിടർന്നെങ്കിലും അവയെ സമർഥമായി മറച്ച് പിടിച്ച് കൊണ്ടവൾ കള്ള ദേഷ്യം കാണിച്ചു..

"വിടെന്നെ അമ്മ പറഞ്ഞ് വിട്ടത് ആയിരിക്കും... പോയി പറഞ്ഞേക്ക് ഇനി എന്നെ ഒന്നിനും കിട്ടില്ലാന്ന് രണ്ട് മക്കൾ ഉണ്ടല്ലോ എല്ലാത്തിനും... "

"അല്ലെങ്കിലും ഈ ആൺകുട്ടികൾ ഉണ്ടായിട്ട് ഒന്നും കാര്യല്ല നിക്ക് ന്റെ ഗായു മോളെ മതി അവളെ കാണു നിങ്ങൾ ഓഫീസിൽ പോയാൽ.. നിക്ക് കൂടുതൽ ഇഷ്ട്ടം ന്റെ മോളോടാ" അവരുടെ

💬 Comments

View all comments