0%

Chapter Title : അസുരന്റെ പെണ്ണ് 3 [Mr. മലയാളി] [chapter 1 Climax]

Author : Kambikathakal Read All Parts 674

എപ്പോഴും വഴക്ക് ആണെന്നെ ഒള്ളു... രണ്ട്പേർക്കും പരസ്പരം ഇല്ലാതെ പറ്റില്ല " റോസമ്മ കണ്ണീരോടെ പറഞ്ഞതും അവന്റെ കണ്ണിലും നീർമുത്തുകൾ ഉരുണ്ട് കൂടി... ഗായത്രിയേയും കൂട്ടി അവൻ കാറിൽ കയറി നാട്ടിലേക്ക് തിരിച്ചു...

പിന്നീട് സാധാരണ പോലെ തന്നെ ആയിരുന്നു ജീവിതം... ഗായത്രിയുടെ ചിരിയിലും കുറുമ്പിലും അവൻ വിഷമങ്ങൾ എല്ലാം മറന്ന് തുടങ്ങി....

_______________________________❤️

"ഇച്ചായാ ഇന്ന് ഓഫീസ് ഇല്ലല്ലോ നമുക്ക് ഒന്ന് പുറത്ത് പോയാലോ " ആവേശത്തോടെ ഗായത്രി ചോദിച്ചതും വേണ്ടെന്ന് പറയാൻ തോന്നിയില്ല അവന്... ചില കാര്യങ്ങൾക്കുള്ള തുറന്ന് പറച്ചിൽ കൂടി ആവണം ഈ യാത്ര എന്ന് ഗായത്രി മനസ്സിൽ കണക്ക് കൂട്ടിയിരുന്നു...

ഗായത്രി റെഡി ആയി വന്നപ്പോൾ ഒഫീഷ്യൽ ഡ്രെസ്സും ഇട്ട് കണ്ണാടിക്ക് മുന്നിൽ നിൽക്കുന്ന റോവിനെ കണ്ടതും നെറ്റി ചുളിച്ച് കൊണ്ടവൾ അവനെ നോക്കി...

"ഇച്ചായാ ഇതെന്താ കോട്ടും സ്യുട്ടും ഇട്ട് നിൽക്കുന്നെ... അതാ ഞാൻ വൈറ്റ് ഷർട്ട്‌ അയൺ ചെയ്ത് വെച്ചിട്ടുണ്ട് അത് ഇട്... "

"ഗായു... നമുക്ക് വൈകുന്നേരം പോവാടാ പുറത്തേക്ക്... അർജന്റ് ആയി ഓഫീസിൽ പോവണം... ഒരു ഇമ്പോര്ടന്റ്റ്‌ ക്ലയന്റ് ഉണ്ട് ഇത് മിസ്സ്‌ ചെയ്ത വല്യ ലോസ് ആവും കമ്പനിക്ക്... ഞാൻ സുധേച്ചിക്ക് വിളിച്ച് പറഞ്ഞിട്ടുണ്ട് ഞാൻ വരുവോളം നിനക്ക് കൂട്ടിന് നിൽക്കാൻ... "

ചെറുതായി അവളിൽ നിരാശ പടർന്നെങ്കിലും വൈകുന്നേരം പറയാം എന്ന് കരുതി അവൾ തലയാട്ടി സമ്മതിച്ചു...

"നോക്കി പോവാണേ ഇച്ചായാ അധികം സ്പീഡിൽ ഒന്നും പോവേണ്ട കേട്ടോ " അവന്റെ കട്ടി മീശ പിരിച്ച് കൊണ്ട് സ്നേഹം കലർന്ന ശാസനയോടെ അവൾ

💬 Comments

View all comments