Chapter Title : അസുരന്റെ പെണ്ണ് 3 [Mr. മലയാളി] [chapter 1 Climax]
പറഞ്ഞു..
"ആടി കൊച്ചേ... " അവളുടെ ഉണ്ടകവിളിൽ ഒന്ന് കടിച്ച് കൊണ്ട് നെറ്റിയിൽ മൃദുവായി ചുംബിച്ച് കൊണ്ട് അവൻ യാത്രയായി... കണ്ണിൽ നിന്നും മറയുവോളം വീട്ട്പടിക്കൽ നിന്നും അവൾ അവനെ നോക്കി കൊണ്ടിരുന്നു... അവൻ പോയതും വാതിൽ ഒന്ന് ചാരി വെച്ച് അവൾ റൂമിലേക്ക് ചെന്ന് ഓരോ പണികളിൽ ഏർപ്പെട്ടു...
ഉച്ച ഭക്ഷണം കഴിച്ചിട്ടും സുധേച്ചിയെ കാണാതെ വന്നപ്പോൾ അവൾ അവർക്ക് ഒന്ന് വിളിച്ച് നോക്കി...
"ചേച്ചി ഇച്ചായൻ വിളിച്ചില്ലായിരുന്നോ?? "
"ആ കുഞ്ഞേ വിളിച്ചിരുന്നു... മോന്ക്ക് തീരെ വയ്യാ ഞാനിപ്പോ ഹോസ്പിറ്റലിൽ ആണ് അത് പറയുമ്പോഴേക്കും റോവിൻ മോന് ഫോൺ വെച്ചു.. പിന്നെ വിളിക്കാൻ ആണെങ്കിൽ എന്റെ ഫോണിൽ ബാലൻസും ഇല്ലായിരുന്നു.. "
"ആണോ സാരല്ല ചേച്ചി... ഇപ്പൊ എങ്ങനെ ഉണ്ട് മോന്.. "
"അറിയില്ല... ഞങ്ങൾ ഇവിടെ ഡോക്ടറെ വെയിറ്റ് ചെയ്ത് ഇരിക്കുകയാ "
"എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ അറിയിക്കണേ.. ഞാൻ വെക്കുവാ ചേച്ചി" ഫോൺ കട്ട് ചെയ്തതും അവൾ റോവിന് ഡയൽ ചെയ്തു റിങ് പോവുന്നുണ്ട് എന്നല്ലാതെ കാൾ എടുക്കുന്നില്ലായിരുന്നു... മീറ്റിങ്ങിൽ ആവുമെന്ന് കരുതി അവൾ ഫോൺ അവിടെ വെച്ച് ടെറസിൽ ഇട്ട തുണികൾ ചിക്കി ഇടാൻ ചെന്നു...
________________________________❤️
വൈകുന്നേര സമയം റൂമിൽ കയറി ഫോണിൽ നോക്കുമ്പോൾ ആണ് പിറകിൽ നിന്നും കഴുത്തിലേക്ക് ഒരു ചുടു നിശ്വാസം ഏറ്റത്... ഞെട്ടി കൊണ്ടവൾ വെട്ടി തിരിഞ്ഞ് നോക്കുമ്പോൾ പിറകിൽ നിൽക്കുന്ന ആളെ കണ്ടവൾക്ക് ശ്വാസം നില്ക്കുന്നത് പോലെ തോന്നി... ഒരടി പിറകിലേക്ക് വേച്ച് കൊണ്ടവൾ തിരിഞ്ഞ് ഓടാൻ തുനിഞ്ഞതും ബലിഷ്ഠമായ ആ കൈകൾ
💬 Comments
View all comments