0%

Chapter Title : അസുരന്റെ പെണ്ണ് 3 [Mr. മലയാളി] [chapter 1 Climax]

Author : Kambikathakal Read All Parts 677

അവളുടെ കയ്യിൽ പിടിച്ച് ബെഡിൽ കിടത്തിയിരുന്നു...

അവളുടെ കഴുത്തിൽ മുഖം അമർത്തി കൊണ്ടയാൾ കിടന്നതും ശ്വാസം മുട്ടുന്നത് പോലെ തോന്നി അവൾക്ക്... കണ്ണിൽ നിന്നും വെള്ളം ഒഴുകി കൊണ്ടിരുന്നു... അപ്പോഴാണ് സൈലന്റിൽ കിടക്കുന്ന ഫോണിൽ നിന്നും വെളിച്ചം വരുന്നത് അവൾ കണ്ടത് അവളുടെ ഗന്ധത്തിൽ ലയിച്ചിരിക്കുന്ന അയാൾ അത് ശ്രദ്ധിച്ചില്ലെങ്കിലും അവൾ വിദഗ്ധമായി ഫോൺ അറ്റന്റ് ചെയ്ത് അനങ്ങാതെ കിടന്നു... ഒരു നിമിഷത്തെ എടുത്ത് ചാട്ടം ജീവനെ തന്നെ ബാധിക്കുമെന്ന് അവൾക്ക് അറിയാമായിരുന്നു...

"കസ്തൂരിയുടെ മണം ആണല്ലോടി പെണ്ണേ നിനക്ക്... ഓരോ നിമിഷം കൂടും തോറും നിന്നെ ആസ്വദിക്കാൻ എനിക്ക് ദൃതി കൂടുവാ " അയാൾ പറഞ്ഞതും അറപ്പോടെ അവൾ മുഖം തിരിച്ചു...

"ഛി.... എന്ത് ചെറ്റ ആണെടോ താൻ... *കൊച്ചച്ച* എന്നും വിളിച്ച് സ്നേഹത്തിൽ മാത്രം പെരുമാറിയിരുന്ന ന്റെ ഇച്ചായനെ നിങ്ങൾ പറ്റിച്ചില്ലേ... ഓരോരുത്തരെ ആയി പിരിച്ചില്ലേ താൻ ന്റെ ഇച്ചായനിൽ നിന്നും.. " ചീറി കൊണ്ടവൾ അയാളുടെ കൈകൾ ബലമായി വിടുവിച്ച് കൊണ്ട് കാർക്കിച്ച് തുപ്പി... മുഖത്ത് പറ്റിയ തുപ്പൽ ഒരു കൈകൊണ്ട് തുടച്ച് ഒരു തരം വൃത്തികെട്ട ചിരിയോടെ അയാൾ അവൾക്ക് മുന്നിൽ വന്നിരുന്നു... എന്തും ചെയ്യാൻ മടിക്കാത്ത അയാളുടെ മുന്നിൽ ഗായത്രി നന്നേ ഭയന്നിരുന്നു... ജീവിച്ച് കൊതി തീർന്നില്ല അവൾക്ക് അവളുടെ അസുരനും ഒത്ത്!!! തനിക്കും ഇനി സ്നേഹയുടെയും ആനിയുടെയും വിധി ആവുമോ എന്നവൾ ഒരു നിമിഷം ഭയന്നു...

ജീവൻ വെടിഞ്ഞാലും സത്യങ്ങൾ എല്ലാം റോവിനെ അറിയിക്കണം എന്ന് ഉറപ്പിച്ച് കൊണ്ടവൾ ഫോണിലേക്ക് ഒന്ന് നോക്കി... കാൾ കട്ട് ചെയ്തിട്ടില്ല എല്ലാം

💬 Comments

View all comments