Chapter Title : അസുരന്റെ പെണ്ണ് 3 [Mr. മലയാളി] [chapter 1 Climax]
ഇച്ചായൻ കേൾക്കുന്നുണ്ട്!!! ആ ഒരു ആശ്വാസത്തിൽ സത്യങ്ങൾ എല്ലാം വർഗീസിന്റെ പുഴുത്ത നാവിൽ നിന്നും തന്നെ അസുരൻ കേൾക്കണം എന്ന് ഉറപ്പിച്ച് കൊണ്ടവൾ അയാൾക്ക് നേരെ തിരിഞ്ഞു....
"ഓഹോ അപ്പൊ നിനക്ക് എല്ലാം അറിയാം അല്ലേ!! അതേടി ഞാൻ തന്നെയാ ആ സ്നേഹയെ കൊന്നത്... അവന്റെ അമ്മച്ചി ഒന്ന് തലകറങ്ങി വീണപ്പോൾ രക്ഷിച്ചതാ അവൾ ആ ഒരു നന്ദി കൊണ്ട് തള്ളയും മകനും കൂടെ ആ അനാഥ പെണ്ണിനെ ഇങ്ങോട്ട് കൊണ്ട് വന്ന് റാണിയെ പോലെ വാഴിച്ചു...നിനക്ക് അറിയോ എണ്ണക്കറുപ്പ് ആണെങ്കിലും വെണ്ണയിൽ കൊത്തി എടുത്ത ശിൽപം പോലെ ആയിരുന്നു അവൾ... ഞാൻ ഒന്ന് നന്നായി പെരുമാറി... കുറേ എതിർത്തു അവൾ അടുത്ത് കണ്ട ഫ്ലവർ വാസ് എടുത്ത് തലയിൽ ഒന്ന് കൊടുത്തു അതോടെ ബോധം പോയി.. പിന്നെ എല്ലാം എളുപ്പം ആയിരുന്നു..
എന്റെ വികാരം താങ്ങാൻ കഴിയാഞ്ഞിട്ട് ആണെന്ന് തോന്നുന്നു ആ പെണ്ണ് അങ്ങ് പോയി... എല്ലാം കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോൾ എല്ലാം കണ്ട് കൊണ്ട് ശില കണക്കെ അവന്റെ തള്ളയും...ഹാർട്ട് പേഷ്യന്റ് ആയ അവളെ തീർക്കാൻ എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലായിരുന്നു... " വന്യമായ ചിരിയോടെ അയാൾ പറഞ്ഞ് നിർത്തിയതും കാലിൽ മുഖം ചേർത്ത് ആ പെണ്ണ് ഇരിക്കുക ആയിരുന്നു... ഭയം കൊണ്ട് ഉള്ളാകെ ഞെട്ടി വിറച്ചു... പെട്ടന്ന് തന്റെ രക്ഷകൻ എത്തിയാൽ മതിയായിരുന്നു എന്നവൾ അതിയായി ആഗ്രഹിച്ചു...
"പിന്നെ ആനി... എനിക്ക് പെണ്ണിനെ കണ്ടാൽ ബന്ധങ്ങൾക്ക് ഒന്നും ഒരു വിലയും ഇല്ല... വീട്ടിൽ തന്നെ ആർമാദിക്കാൻ ഒരു യന്ത്രം അതായിരുന്നു അവൾ എനിക്ക്...
💬 Comments
View all comments