Chapter Title : അസുരന്റെ പെണ്ണ് [Mr. മലയാളി]
കാണാൻ ഇല്ലാത്തത് കൊണ്ട് നിങ്ങൾ പുറത്തേക്ക് ഒക്കെ പോയിട്ട് ആയിരിക്കും വരുന്നേ കരുതി... നിനക്ക് ആനിക്കൊച്ച് വിളിച്ചിരുന്നു നീ കാൾ അറ്റൻഡ് ചെയ്തില്ല " ആവലാതിയോടെ അവർ പറഞ്ഞതും റോവിന്റെ ഉള്ളിൽ അകാരണമായ ഭയം വന്ന് നിറഞ്ഞു...
"ഹാ... ഞാൻ മറന്നു... എനിക്ക് ഇന്ന് വർക്ക് കൂടുതൽ ഉള്ളത് കൊണ്ട് അവൾ ചിറ്റയുടെ അടുത്തേക്ക് പോവും എന്ന് പറഞ്ഞിരുന്നു... വരുമ്പോൾ അവളെയും കൂടെ പിക് ചെയ്യാൻ പറഞ്ഞിരുന്നു... " ഉള്ളിൽ നിറഞ്ഞ ഭയം മറച്ച് വെച്ച് കൊണ്ടവൻ പറഞ്ഞു...
"ഇങ്ങനേം ഒരു ചെക്കൻ... പോയി കൂട്ടി കൊണ്ട് വാടാ അവൾ അവിടെ നിന്നേം കാത്ത് നിൽപുണ്ടാവും " കോഫി കപ്പ് എടുത്ത് കൊണ്ട് അവർ കിച്ചണിലേക്ക് ചെന്നു...
ഒട്ടും സമയം കളയാതെ റോവിൻ ബൈക്കും എടുത്ത് മെയിൻ റോഡിലൂടെ ചീറി പാഞ്ഞു...
"ഇനി അവൾ അതുലിന്റെ കൂടെ പോയി കാണുമോ?? ഇല്ല ഞാൻ കണ്ടതാ എന്നെ കാണുമ്പോൾ ആ നേത്രങ്ങൾ വികസിക്കുന്നത്... ഇനി വല്ല അപകടവും !!! " തെന്നി മാറി കൊണ്ടിരിക്കുന്ന ചിന്തകളെ ഒരു വിധം കെട്ടി ഇട്ട് കൊണ്ടവൻ കോളേജ് ലക്ഷ്യം വെച്ച് വണ്ടി വിട്ടു....
കോളേജിന്റെ മുന്നിൽ ബൈക്ക് നിർത്തി കൊണ്ടവൻ അകത്തേക്ക് കടന്നു... നേരം ഇരുട്ടിയത് കൊണ്ട് തന്നെ ആരും അവിടെ ഉണ്ടായിരുന്നില്ല... വാച്ച്മാനോട് ചോദിച്ചപ്പോൾ ആരും അകത്ത് ഇല്ലെന്നും അയാൾ ഓരോ ക്ലാസും ചെക്ക് ചെയ്താണ് പൂട്ടിയത് എന്ന് പറഞ്ഞതും ഉള്ളിൽ ആധി പെരുത്ത് കയറി അവന്....
ഇന്ന് ബസ്സിൽ ആണ് വരുന്നേ എന്ന് ഗായു പറഞ്ഞത് കൊണ്ട് തന്നെ
💬 Comments
View all comments