Chapter Title : അസുരന്റെ പെണ്ണ് [Mr. മലയാളി]
തോന്നിയപ്പോൾ ആണ് ഗായു ഉറക്കം വിട്ട് ഉണരുന്നത്....
അവളെയും കെട്ടിപിടിച്ച് കിടക്കുന്ന റോവിനെ കണ്ടതും സർവ്വ ശക്തിയും എടുത്ത് കൊണ്ടവൾ അവനെ തള്ളി മാറ്റി മാറാൻ ഉള്ള വസ്ത്രവും എടുത്ത് കുളിക്കാൻ കയറി... അവളുടെ പ്രവർത്തി അവനിൽ ദേഷ്യം നിറച്ചെങ്കിലും ബെഡിൽ കൈ മുറുക്കി കൊണ്ടവൻ ദേഷ്യം നിയന്ത്രിച്ചു....
_______________________________❤️
ജോലികൾ എല്ലാം തീർത്ത് സുധചേച്ചി പോയതും ആ വല്യ വീട്ടിൽ അവളും റോവിനും ഒറ്റക്ക് ആയി... ഭക്ഷണം എല്ലാം ടേബിളിൽ വെച്ച് കൊണ്ടവൾ അവൻ കാണാതെ മാറി നിന്നു... ടേബിളിൽ വന്ന് ഇരുന്നതും അടുക്കളയിൽ പണി ഉള്ളത് പോലെ അഭിനയിക്കുന്ന ഗായത്രിയുടെ കയ്യിൽ പിടിച്ച് കൊണ്ടവൻ അവന്റെ ഒപ്പം ഇരുത്തി....
ദേഷ്യവും പകയും അവളിൽ നുരഞ്ഞ് പൊന്തുക ആയിരുന്നു അപ്പോൾ ഭക്ഷണം കഴിക്കാതെ എണീറ്റ് പോവാൻ നിന്ന അവളെ അവൻ കയ്യിൽ പിടിച്ച് നിർത്തിയതും അതുവരെ അടക്കി പിടിച്ചതെല്ലാം ഒരു സ്ഫോടനം കണക്കെ പൊട്ടിത്തെറിച്ചു....
"ആരാടോ താൻ എന്റെ കഴുത്തിൽ താലിയും നെറ്റിയിൽ കുറച്ച് കുങ്കുമവും ചാർത്തിയാൽ ഭർത്താവ് ആവില്ല... പെണ്ണിന്റെ മനസ്സ് അറിയണം അതെങ്ങെനെയാ തെമ്മാടിത്തരം കാണിച്ച് ആളുകളെ വിരട്ടാൻ അല്ലേ തനിക്ക് ഒക്കെ അറിയൂ.... പെണ്ണിന്റെ മഹത്വം അറിയണം വെറുതെ അല്ല തന്റെ അച്ഛൻ മരിച്ചിട്ട് നിങ്ങളെ അമ്മ വേറൊരുത്തന്റെ കൂടെ അഴിഞ്ഞാടി പോയതും പുഴയിൽ ശവം പൊങ്ങിയതും... "പറഞ്ഞ് തീരും മുന്നേ അവന്റെ ബലിഷ്ടമായ കൈകൾ അവളുടെ കവിളിൽ പതിച്ചിരുന്നു...
ആ നിമിഷം അവനിലെ യഥാർത്ഥ അസുരനെ അവൾ കാണുക ആയിരുന്നു... കണ്ണുകൾ ചുവന്ന് ഞരമ്പുകൾ പുറത്തേക്ക് തെളിഞ്ഞു കണ്ടു... പേടിച്ച് കൊണ്ടവൾ ഒന്ന് പിറകിലേക്ക് നീങ്ങിയതും അവന്റെ വലത് കൈ അവളുടെ കഴുത്തിൽ അമർന്നിരുന്നു...
"കൊന്ന് കളയും നായെ നിന്നെ... ന്റെ അമ്മച്ചിയെ പറഞ്ഞാൽ ഉണ്ടല്ലോ... അതേടി ഞാൻ തനി കൂതറ തന്നെയാ ആളുകളെ വിരട്ടാൻ മാത്രമേ എനിക്ക് അറിയൂ... പെണ്ണിന്റെ മനസ്സും അറിയാൻ ശ്രമിച്ചില്ല.... അത് കൊണ്ടാണല്ലോ പണ്ടെങ്ങോ തോന്നിയ ഒരു ഭ്രാന്തൻ സ്നേഹത്തിന്റെ പേരിൽ നിന്നെ രക്ഷിച്ച് ഒരു ജീവിതം നൽകിയത്...
ഇനി ഈ നാവിൽ നിന്നും ന്റെ അമ്മച്ചിയെ കുറിച്ച് വേണ്ടാതീനം പറഞ്ഞാൽ മിന്ന് കെട്ടിയ പെണ്ണാനൊന്നും നോക്കില്ല അരിഞ്ഞ് തള്ളും ഞാൻ " കഴുത്തിന് പിടിച്ച കൈകൾ വിടുച്ച് കൊണ്ടവൻ അവളെ ആഞ്ഞു തള്ളി മുകളിലേക്ക് കയറി മുറിയുടെ വാതിൽ കൊട്ടി അടച്ചു...
എന്താ അയാൾ പറഞ്ഞത് ന്നോട്
💬 Comments
View all comments