0%

Chapter Title : അസുരന്റെ പെണ്ണ് [Mr. മലയാളി]

Author : Kambikathakal Read All Parts 395

വീട്ടിലേക്ക് കയറാൻ നിൽക്കുക ആയിരുന്നു റോവിൻ....

"വാ മോനെ... വരുന്ന കാര്യം വിളിച്ച് പറഞ്ഞില്ലല്ലോ? ഇനി ഏതായാലും പ്രാതലും കഴിച്ച് രാവിലെ മടങ്ങാം "

"അയ്യോ വേണ്ട ചിറ്റേ... ഞങ്ങൾ ഇന്ന് തന്നെ ഇറങ്ങും... നാളെ ഓഫീസിൽ ചെല്ലണം കുറേ വർക്ക്‌ ഞാൻ ഇല്ലാതിരുന്നിട്ട് പെന്റിങ് ആണ്... പിന്നെ ഗായുവിനെ നാളെ കോളേജിലും ആക്കണം " അവൻ പറഞ്ഞത് കേട്ടതും അവർ കണ്ണും നിറച്ച് അവന്റെ തലയിൽ അരുമയായി ഒന്ന് തലോടി കൊണ്ട് അകത്തേക്ക് വിളിച്ചു...

"മോൻ മുറിയിലേക്ക് ചെല്ല്.. ഞാൻ അപ്പോഴേക്കും ചായ എടുക്കാം " അവർ പറയുന്നത് കേട്ടതും റോവിൻ എത്തുന്നതിനു മുൻപ് കയറി കൊണ്ട് ഗായത്രി അവളുടെ മുറി കൊട്ടി അടച്ചു... ദേഷ്യം അവനിൽ ആളി കത്തി എങ്കിലും സംയമനം പാലിച്ചു കൊണ്ട് സോഫയിൽ ചെന്ന് ഇരുന്നു അവൻ....

മുറിയിൽ കയറി വേണ്ടത് എല്ലാം ഗായത്രി എടുത്ത് ഒരു ബാഗിൽ ആക്കി കൂടെ തന്നെ ഫോൺ എടുത്ത് അപ്പുവേട്ടന് വിളിക്കാൻ നിന്നതും വാതിലിൽ ചിറ്റയുടെ കൊട്ട് വീണിരുന്നു....

"കുട്ടി വാ... ചായ ആയി റോവിക്കൊച്ച് നിന്നേം കാത്ത് ഇരിക്കാ " എന്ന് പറഞ്ഞ് കൊണ്ട് അവർ പോയി... ഫോൺ ബാഗിന്റെ ഒരു അറയിൽ ഇട്ട് കൊണ്ട് അവൾ ചായ കുടിക്കാൻ ചെന്നു...

അവിടെന്ന് ഇറങ്ങുമ്പോൾ ഗായത്രി യാത്ര പറഞ്ഞ് കൊണ്ട് റോവിനെ കാക്കാതെ വേഗം തന്നെ കാറിൽ കയറി ഇരുന്നു...

"മോൻ എന്ത് കൊണ്ടും വിഷമിക്കണ്ട...എല്ലാം അറിഞ്ഞ് കഴിയുമ്പോൾ മോൻ കൊതിക്കുന്നതിലും കൂടുതൽ സ്നേഹം ന്റെ കുഞ്ഞ് തരും... ഒരുപാട് ഇഷ്ടം ആയിരുന്നു ന്റെ കുട്ടിക്ക് അപ്പുവിനെ " പറഞ്ഞ് നിർത്തുമ്പോൾ അവരുടെ കണ്ണിലേ ദേഷ്യം അവന് വ്യക്തമായി കാണാമായിരുന്നു.... യാത്ര പറഞ്ഞ് നേരെ വീട്ടിലേക്ക് ചെന്ന് അവൻ ഫ്രഷ് ആയി ഒരു പുസ്തകവും എടുത്ത് കൊണ്ട് വായിച്ചുക്കൊണ്ടിരുന്നു...

____________________________❤️

ഇവിടുന്ന് എങ്ങനെ ഒന്ന് രക്ഷപ്പെടും ന്റെ ദേവാ നിക്ക് കഴിയില്ല ഈ അസുരന്റെ കൂടെ ജീവിക്കാൻ....അപ്പുവേട്ടൻ ഇപ്പൊ ഒത്തിരി കരയുന്നുണ്ടാവും!! അപ്പുവേട്ടന്റെ ഗായുവിന്റെ കൂടെ ഉള്ള ജീവിതം തകർന്നത് ഓർത്ത് ഒരുപാട് കരയുന്നുണ്ടാവും.... പാവം!!!

പതുങ്ങി ചെന്ന് കൊണ്ടവൾ വാതിലിന് വിടവിലൂടെ റോവിനെ നോക്കി..... പുസ്തക വായനയിൽ മുഴുകി ഇരിക്കുന്ന അവനെ കണ്ടതും ശ്വാസം ആഞ്ഞു വലിച്ച് കൊണ്ടവൾ പതുക്കെ താഴെ ഒരു മുറിയിലേക്ക് കയറി വാതിൽ അടച്ച് അരയിൽ ഒളിപ്പിച്ചു വെച്ച മൊബൈൽ എടുത്ത്

💬 Comments

View all comments