Chapter Title : അസുരന്റെ പെണ്ണ് [Mr. മലയാളി]
കഴിക്കുന്നതും നോക്കി കൊണ്ട് അവനും ഭക്ഷണം കഴിച്ചു....
"ഗായു ഒരുങ്ങിക്കോ ഇന്ന് തന്റെ വീട്ടിൽ ഒന്ന് പോയി വരാം " കൈ കഴുകി കൊണ്ടവൻ അടുക്കളയിൽ പാത്രം കഴുകുന്ന ഗായത്രിയോട് പറഞ്ഞു കൊണ്ട് മുകളിലേക്ക് കയറി.... വീട്ടിൽ പോവുന്നതിന്റെ സന്തോഷത്തിൽ വേഗം തന്നെ ഉള്ള പണികൾ എല്ലാം തീർത്തു കൊണ്ടവൾ റെഡി ആയി ഇറങ്ങിയപ്പോൾ അവളെയും കാത്ത് റോവിൻ സോഫയിൽ ഇരിക്കുക ആയിരുന്നു....
കാറിന്റെ കീയും കറക്കി പോവുന്നവന്റെ പിറകിലൂടെ അവളും നടന്നു... സാരിയുടെ ഞൊറി ശെരിയാക്കി താഴെ നോക്കി്യാണ് ഗായത്രി നടന്നത്... എന്തോ ഓർത്തപോലെ റോവിൻ തിരിഞ്ഞതും തൊട്ട് പിറകിൽ നിൽക്കുന്ന ഗായത്രിയുടെ നെറ്റിയിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞു... ഒരു തരം വിറയലോടെ അവൾ തറഞ്ഞ് നിന്നു പോയി...
റോവിന്റെ അവസ്ഥയും മറിച്ച് അല്ലായിരുന്നു ഒരു നിമിഷം അവനും അവളുടെ പീലികൾ തിങ്ങി നിൽക്കുന്ന കാപ്പി മിഴികളിൽ ലയിച്ചു പോയി.... അവന്റെ നോട്ടം അസ്വസ്ഥതയായി തോന്നിയതും നോട്ടം മാറ്റി കൊണ്ട് ഗായത്രി കാറിൽ കയറി ഇരുന്നു... അവനും കാറിൽ കയറി ഗായത്രിയുടെ വീട് ലക്ഷ്യം വെച്ച് വണ്ടി തിരിച്ചു....
_____________________________❤️
"ചിറ്റമ്മേ " വീട്ടിൽ എത്തിയതും നീട്ടി വിളിച്ച് കൊണ്ടവൾ റോവിൻ ഉണ്ടെന്ന് പോലും നോക്കാതെ അകത്തേക്ക് ഓടി കയറി... അവളുടെ കൂവി കൊണ്ടുള്ള വിളി കേട്ടതും ചെയ്യുന്ന പണി അവിടെ ഇട്ട് നേര്യതിന്റെ തുമ്പിൽ കൈ തുടച്ചു കൊണ്ട് പത്മ വേഗം കോലായിലേക്ക് ചെന്നു...
എളിയിൽ കയ്യും കുത്തി ചുറ്റും വീക്ഷിക്കുന്ന ഗായത്രിയെ കണ്ടതും അവർ ഓടി ചെന്ന് അവളെ ഇറുക്കി പുണർന്നു...
"ഗായു മോളെ... ന്റെ കുട്ടി വരുന്ന കാര്യം ഒന്നും പറഞ്ഞില്ലല്ലോ?? വല്ലാണ്ട് ക്ഷീണിച്ചു ന്റെ കുഞ്ഞ് " തലയിൽ തലോടി കൊണ്ട് ചിറ്റ പറഞ്ഞതും ഗായത്രി അവരെ ഒന്ന് കണ്ണുരുട്ടി നോക്കി...
"ഓഹ് ന്റെ ചിറ്റേ ഞാൻ മിനിഞ്ഞാന്ന് അങ്ങ് പോയോള്ളൂ അപ്പോഴേക്കും മെലിയുവോ? " ചിറ്റയുടെ കവിളിൽ പിടിച്ച് കൊഞ്ചിച്ചു കൊണ്ടവൾ പറഞ്ഞു...
"ഔ... ഒന്ന് വിട്ടേ പെണ്ണേ വയസ്സ് ഇരുപത് ആയി ഇനിയും കുഞ്ഞു വാവ ആണെന്നാ വിചാരം... അല്ലാ എവിടെ റോവിക്കൊച്ച്?? " പെട്ടന്ന് വെളിവ് വന്നത് പോലെ അവർ പറഞ്ഞതും അതൊന്നും കേട്ട ഭാവം നടിക്കാതെ ഗായത്രി അടുക്കളയിലേക്ക് ചെന്നു... അവൾ പോവുന്നതും നോക്കി ചെറുനോവോടെ ചിരിച്ച് കൊണ്ടാവർ മുറ്റത്തേക്ക് ഇറങ്ങി.... കൊണ്ടുവന്ന സാധനങ്ങൾ കാറിൽ നിന്നും എടുത്ത്
💬 Comments
View all comments