Chapter Title : അസുരന്റെ പെണ്ണ് [Mr. മലയാളി]
നിന്നെ... ഞാൻ വരും നിന്നെ കൂട്ടാൻ "
"ഞാൻ കാത്തിരിക്കും.... ശെരി എന്നാൽ ഞാൻ വെക്കുവാ ആ അസുരൻ ഇപ്പോൾ വരും... " മറുപടി പറയുന്നതിന് മുന്നേ അവൾ ഫോൺ വെച്ചു....
_________________________________❤️
ഫോൺ വെച്ചതും ഒന്ന് ചിരിച്ച് കൊണ്ട് അതുൽ(അപ്പു) അവന്റെ നെഞ്ചിൽ നഗ്നമായി കിടക്കുന്ന പെണ്ണിനെ നോക്കി... ചായം തേച്ച് ചുവപ്പിച്ച അവളുടെ ചുണ്ടുകൾ കണ്ടതും അവനിൽ വശ്യമായ ഒരു ചിരി വിടർന്നു... ഗോതമ്പിന്റെ നിറവും ചായങ്ങൾ എതും ഇല്ലാതെ തന്നെ രക്ത വർണ്ണ നിറമുള്ള ചുണ്ടുകളും വടിവൊത്ത ശരീരവും ഉള്ള ഗായത്രിയുടെ ശരീരം ഓർത്തതും വരാൻ പോവുന്ന സൗഭാഗ്യം ഓർത്ത് കൊണ്ടവൻ ആ പെണ്ണിലേക്ക് വീണ്ടും ആഴത്തിൽ പടർന്നു കയറി....
___________________________________❤️
വാതിൽ തുറന്ന് ഗായത്രി വെളിയിൽ ഇറങ്ങിയതും കണ്ണുകൾ ചുവന്ന് കയ്യിലുള്ള ഞരമ്പുകൾ പുറമേ കാണും വിധം കൈകൾ മുറുകെ പിടിച്ച് ദേഷ്യത്തിൽ നിൽക്കുന്ന അസുരനെ കണ്ടതും ഭയത്താൽ അവൾ രണ്ടടി പിറകിലേക്ക് വേച്ച് പോയി..
കയ്യിൽ കിട്ടിയ ഫ്ലവർ വേസ് എടുത്ത് ഹാളിൽ ഇരുന്ന ചില്ല് മേശയിലേക്ക് ഒരു ഏർ ആയിരുന്നു റോവിൻ.... ഗോരമായ ശബ്ദത്തോടെ ചില്ലുകൾ പൊട്ടി താഴേക്ക് വീണതും ഇരു കൈകളും ചെവിയിൽ പൊത്തി കൊണ്ട് ഗായത്രി കണ്ണുകൾ ഇറുക്കി പിടിച്ചു....
"നിനക്ക് ഒന്നും പറഞ്ഞാൽ മനസ്സിലാവില്ല... കിട്ടി ബോധിച്ചാൽ മാത്രമേ നീയൊക്കെ പഠിക്കൂ.... ആവർത്തിച്ച് പറയുകയാണ് *ഗായത്രി* ഇനി മേലാൽ അതുലും ആയി എന്തെങ്കിലും കോൺടാക്ട് ഉണ്ടെന്ന് അറിഞ്ഞാൽ ഇങ്ങനെ ആയിരിക്കില്ല എന്റെ പ്രതികരണം...." വർധിച്ച ദേഷ്യത്തിൽ പറഞ്ഞ് കൊണ്ടവൻ തിരിഞ്ഞ് നടന്നു...
കാരണം എന്തെന്ന് അറിയാതെ അവൾ കരഞ്ഞ് കൊണ്ട് അവന് പിറകെ ചെന്നതും വീണ് ഉടഞ്ഞ ചില്ലിൽ അവളുടെ കാലുകൾ കുത്തി കയറിയിരുന്നു...
"ആാാാ.. " വേദന കൊണ്ട് അവൾ അലറിയതും റോവിൻ തിരിഞ്ഞ് നോക്കി... മുട്ടിൽ കൈ വെച്ച് കുനിഞ്ഞ് നിൽക്കുന്ന ഗായത്രിയെ കണ്ടതും അവൻ അവളുടെ അടുത്തേക്ക് ചെന്നു...
"ഗായു... എന്താ?? എന്താ പറ്റിയെ... " താഴെ മുട്ട് കുത്തി ഇരുന്ന് കൊണ്ടവൻ അവളുടെ കാലുകൾ മടിയിൽ എടുത്ത് വെച്ചു... രക്തം
💬 Comments
View all comments