0%

Chapter Title : അസുരന്റെ പെണ്ണ് [Mr. മലയാളി]

Author : Kambikathakal Read All Parts 1.1K

ന്റെ കുട്ടിക്ക് അപ്പുവിനെ " പറഞ്ഞ് നിർത്തുമ്പോൾ അവരുടെ കണ്ണിലേ ദേഷ്യം അവന് വ്യക്തമായി കാണാമായിരുന്നു.... യാത്ര പറഞ്ഞ് നേരെ വീട്ടിലേക്ക് ചെന്ന് അവൻ ഫ്രഷ് ആയി ഒരു പുസ്തകവും എടുത്ത് കൊണ്ട് വായിച്ചുക്കൊണ്ടിരുന്നു...

____________________________❤️

ഇവിടുന്ന് എങ്ങനെ ഒന്ന് രക്ഷപ്പെടും ന്റെ ദേവാ നിക്ക് കഴിയില്ല ഈ അസുരന്റെ കൂടെ ജീവിക്കാൻ....അപ്പുവേട്ടൻ ഇപ്പൊ ഒത്തിരി കരയുന്നുണ്ടാവും!! അപ്പുവേട്ടന്റെ ഗായുവിന്റെ കൂടെ ഉള്ള ജീവിതം തകർന്നത് ഓർത്ത് ഒരുപാട് കരയുന്നുണ്ടാവും.... പാവം!!!

പതുങ്ങി ചെന്ന് കൊണ്ടവൾ വാതിലിന് വിടവിലൂടെ റോവിനെ നോക്കി..... പുസ്തക വായനയിൽ മുഴുകി ഇരിക്കുന്ന അവനെ കണ്ടതും ശ്വാസം ആഞ്ഞു വലിച്ച് കൊണ്ടവൾ പതുക്കെ താഴെ ഒരു മുറിയിലേക്ക് കയറി വാതിൽ അടച്ച് അരയിൽ ഒളിപ്പിച്ചു വെച്ച മൊബൈൽ എടുത്ത് അപ്പുവേട്ടൻ എന്ന നമ്പറിലേക്ക് ഡയൽ ചെയ്തു... രണ്ട് റിങ്ങിന് ശേഷം മറുതലക്കൽ കാൾ അറ്റൻഡ് ആയി...

"അപ്പുവേട്ടാ... " ഇടറി കൊണ്ടവൾ വിളിച്ചതും മറുതലക്കൽ നിശബ്ദതയായിരുന്നു...

"അപ്പുവേട്ടാ.... " വീണ്ടും അവൾ വിളിച്ചു..

"ഗായു മോളെ... "

"അപ്പുവേട്ടാ എന്നെ ഇവിടുന്ന് കൊണ്ട് പോവോ? നിക്ക് വയ്യ അപ്പുവേട്ടൻ ഇല്ലാതെ.. ശ്വാസം മുട്ടുവാ അയാളുടെ കൂടെ ജീവിക്കുമ്പോൾ.... " കരഞ്ഞ് കൊണ്ടവൾ പറഞ്ഞു..

"ഗായു ഒരു ആഴ്ച... ഞാൻ ഇപ്പൊ ബാംഗ്ലൂരിലാ അവിടെ നിന്നാൽ മുഴുവനും നിന്റെ ഓർമകളാണ് അതാ കുറച്ച് ദിവസം മാറി നിന്നെ... ഞാൻ വരും നിന്നെ കൂട്ടാൻ "

"ഞാൻ കാത്തിരിക്കും.... ശെരി എന്നാൽ ഞാൻ വെക്കുവാ ആ അസുരൻ ഇപ്പോൾ വരും... " മറുപടി പറയുന്നതിന് മുന്നേ

💬 Comments

View all comments