Chapter Title : അടങ്ങാത്ത ദാഹം 1 [Achuabhi]
""സർ ഇവിടെ പുതിയതാണല്ലോ....
ഇവിടെയെന്താ..? "" ഓട്ടോഡ്രൈവർ അജുവിനോട് തിരക്കി.
""ജോലി കിട്ടി വന്നതാണ് ചേട്ടാ.... ഇവിടെ അടുത്തുള്ള എൽപി സ്കൂളിൽ മാഷായിട്ട്.""
""അഹ് മാഷായിരുന്നോ..……?
കണ്ടാൽ പറയില്ല കെട്ടോ."" അയാൾ സ്നേഹത്തോടെ ചിരിച്ചുകൊണ്ട് മൊഴിഞ്ഞു.
""അഹ് പിന്നെ, എന്തേലും ആവിശ്യമൊക്കെ ഉണ്ടെങ്കിൽ പറഞ്ഞാൽ മതി. സർ ഇനി ഇവിടെ തന്നെയാണെങ്കിൽ നമ്മള് ഉറപ്പായും കാണേണ്ടവർ തന്നെയല്ലേ..""
""ഇനി ഇവിടെ കാണും ചേട്ടാ...
അതൊക്കെയിരിക്കട്ടെ ഈ സ്കൂള് ഇവരുടെയാണോ..?""
""അഹ് പഴയ പ്രമാണിമാരല്ലേ......
മുസ്തഫ ഹാജി തുടങ്ങിയതാ സ്കൂളൊക്കെ
ഹാജി മരിച്ചതിന് ശേഷം മൂത്തമകനാണ് ഇതൊക്കെ നോക്കി നടത്തുന്നത്.""
""ആളെങ്ങനെയാ.... ?""
""നല്ല മനുഷ്യൻ ആണെന്നേ.....
കോടിക്കണക്കിന് ഉണ്ടാക്കിയെങ്കിലും അതിന്റെയൊരു ഭാവവും ഇല്ലാത്ത ആളാണ്.
പിന്നെ ഇവിടുത്തെ പഞ്ചായത്ത് മെമ്പറും കൂടിയാണ് ആള്.""
""മ്മ്മ് …………
എങ്കിൽ ശരി ചേട്ടാ നമുക്കിനിയും കാണാം കെട്ടോ ""
അജു പറഞ്ഞുകൊണ്ട് ബാഗും തൂക്കി ഗേറ്റ് തുറന്നകത്തേക്ക് കയറി.
""എന്തു മനോഹരമാണ് ഇവിടം.....""
മരംകാലുകൾകൊണ്ട് ഇരുട്ടുമൂടിയ അന്തരീക്ഷം ആയിരുന്നു അവിടെ മുഴുവൻ
ഗേറ്റ് കടന്നാൽ പത്തുമുപ്പതുമീറ്ററോളം നടക്കണം വീടിനു മുന്നിലെത്താൻ സൈഡിലെല്ലാം ഫലവൃക്ഷങ്ങൾ ഇടതൂർന്നു വളർത്തിയിട്ടുണ്ട് ആരായാലും...
മനസുനിറഞ്ഞ സന്തോഷത്തോടെ അവൻ കാളിങ് ബില്ലിൽ അമർത്തിയൊന്നു ഞെക്കി.
""ആരാണ് ……… ? "" ബെല്ലടിച്ചു രണ്ടുമിനിറ്റ് കഴിഞ്ഞതും മുന്നിലെ വാതിലും തുറന്നുകൊണ്ട് ഒരു സ്ത്രീ ഇറങ്ങിവന്നു ചോദിച്ചു.
""മേഡം... ഞാൻ അജു ഇവിടെ എൽപി സ്കൂളിലേക്ക്..""
"" ആഹ്ഹ മനസിലായി മനസിലായി...
കേറിവാ അകത്തേക്ക് ഞാൻ ഇക്കയെ വിളിക്കാം.."" പറഞ്ഞു തീരും മുന്നേ കാര്യം മനസിലായ അവർ മുഖത്തൊരു ചിരിയൊക്കെ
💬 Comments
View all comments