Chapter Title : അടങ്ങാത്ത ദാഹം 1 [Achuabhi]
പട്ടികാട്ടിൽ ആണെങ്കിലും പരിചയപ്പെട്ടവരൊക്കെ വളരെ സ്നേഹമുള്ളവർ ആയിരുന്നു.
ബാഗൊക്കെ തുറന്നു കൊണ്ടുവന്ന സാധനങ്ങളൊക്കെ എടുത്തുവെച്ച അജു ഡ്രെസ്സൊക്കെ മാറിയിട്ട് ഫോണെടുത്തു വന്നെത്തിയ കാര്യം വീട്ടിലോട്ടു വിളിച്ചു പറഞ്ഞു....
താമസവും ഭക്ഷണവുമൊക്കെ ഇവിടെ തന്നെയുണ്ടെന്ന് പറഞ്ഞപ്പോൾ അവർക്കും സന്തോഷമായിരുന്നു.
സമയം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു ……
പുതിയ സ്ഥലത്തെ ജോലി പരിചയം ഇല്ലാത്ത ആളുകൾ പുതിയ ബന്ധങ്ങൾ ഓരോന്നും ആലോചിച്ചു കിടന്നു എപ്പോഴോ കണ്ണിലേക്കുറക്കം വന്നിരുന്നു.
____________________________
അജുവിനെ കുറിച്ച് പറയുകയാണെങ്കിൽ
ഒറ്റയ്ക്കിരിക്കാൻ പണ്ടുമുതലേ ബുദ്ധിമുട്ടുള്ള സ്വഭാവക്കാരൻ ആയിരുന്നു.
ആരോടും ഒരു പിണക്കമോ നീരസമോ കാണിക്കാതെ ചാടി കയറി കാര്യങ്ങൾ തിരക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നവൻ.
വയസ്സു മുപ്പത്തുകഴിഞ്ഞെങ്കിലും ഇതുവരെ വിവാഹത്തെ കുറിച്ചൊന്നും ചിന്തിച്ചിട്ടേ ഇല്ലായിരുന്നു. അതിനു കാരണങ്ങളും ഉണ്ടായിരുന്നെന്ന് പറയാം വേണേൽ.....
പ്ലസ്ടൂ കഴിയുന്ന വരെ വലിയ കൂട്ടുകാർ ഒന്നും തന്നെ അവനില്ലായിരുന്നു. സ്കൂള് വിട്ടാൽ വീട് വീടു വിട്ടാൽ സ്കൂള് അതായിരുന്നു അവന്റെ പോളിസി.
കണ്ടാൽ ആരുമൊന്നു നോക്കിപോകുന്ന ശരീരപ്രകൃതം...
വെളുത്ത നിറവും അഞ്ചരയടി പൊക്കവുമുള്ള സുന്ദരൻ അതാണ് അജു.
""ഹലോ മാഷേ .………………………
എന്താണ് തിരയുന്നത്. ? "" പെട്ടന്നുള്ള ചോദ്യം കേട്ട അജുവിന്റെ കണ്ണുകൾ നാലുപാടുമൊന്നു പരതി.
""അഹ്.. ഇങ്ങോട് ഇവിടെ നോക്ക് മാഷേ...
ദേ, ജനലിന്റെ ഭാഗത്തേക്ക്.." അടുക്കളയുടെ പിന്ഭാഗത്തുകിടന്നു പിടക്കോഴി മുട്ടയിടാൻ വെപ്രാളം കൂട്ടുന്നതുപോലെ അജുവിന്റെ പ്രകടനം കണ്ട ഷംലത്ത് ജനവാതിലിലൂടെ ചിരിച്ചുകൊണ്ട് തിരക്കി.
""ഇത്താഹ് .…… ഇവിടെ ആയിരുന്നോ ?""
""എന്താ …………?
അവിടെ നിൽക്ക് ഞാൻ ദേ വരുന്നു."" ഷംലത്ത് പറഞ്ഞുകൊണ്ട് അടുകളവാതിലും തുറന്നു പുറത്തേക്കിറങ്ങി.
""എന്താണ് മാഷേ രാവിലെയൊരു
💬 Comments
View all comments