Chapter Title : അടയാളങ്ങൾ [സിമോണ]
എത്ര നാൾ വേണേലും ഇവിടെ നിന്നോട്ടെ..
ഞങ്ങൾക്കെല്ലാം അതുകൊണ്ട് സന്തോഷമേ ഉള്ളു... കേട്ടോ...."
ചിരിച്ചുകൊണ്ട് ഫോൺ വെച്ച് അവൾ ഹാളിലെ സോഫയിൽ വന്നിരുന്നു...
"......ആരാ രമ്യേ ഫോണില്??....
ആരാ വരുന്നേ ഇങ്ങോട്ട്???...."
കരുതിയിരുന്നത് പോലെത്തന്നെ, ഫോൺ സംഭാഷണം അവസാനിച്ചതും അമ്മയുടെ ആകാംക്ഷ നിറഞ്ഞ ചോദ്യം കേട്ടപ്പോൾ അവൾ മനസ്സാലെ പുഞ്ചിരിച്ചു....
"......അത്... അമ്മേ.. അമ്മയ്‌ക്കോർമ്മയില്ലേ... ആയിഷയെ...
കോഴിക്കോടുള്ള എന്റെ ഫ്രണ്ട്....
അന്ന് വീട് പാർക്കലിന് വരാൻ പറ്റാഞ്ഞിട്ട് പിറ്റത്തെ ആഴ്‌ച വന്ന...
അവളാ...."
"......ഏത്...
ആ വലിയ ഓടിന്റെ വിളക്ക് സമ്മാനം തന്ന... ആ കൊച്ചോ???...
അവള് ഗൾഫിലായിരുന്നില്ലേ... "
അവളുടെ ഭർത്തൃമാതാവ് നാലഞ്ചു വർഷം മുൻപ് നടന്ന വീടുപാർക്കലിന്റെ ഡീറ്റെയിൽസ് വളരെ പെട്ടെന്നുതന്നെ ഓർത്തെടുത്തു…
"........(ഹോ..ഇരുപത്തിനാലു മണിക്കൂറും ബെഡിലാണെങ്കിലും ഓർമ്മയ്ക്കൊരു കുറവുമില്ല)..."
രമ്യ മനസ്സിലോർത്തു…
"......ആ... അവള് തന്നെ....
അവള് ഗൾഫിൽ തന്നെയാ.. അവിടന്നാ വിളിച്ചത്..
അവളുടെ അനുജൻ റിയാസിന് ഇവിടെ പാലക്കാട് ടൗണിൽ ഒരു ഇന്റർവ്യൂ ഉണ്ടത്രേ…
എന്തോ... ഗൾഫിലേക്കുള്ള ജോലിയ്ക്കുള്ള ഇന്റർവ്യൂ ആണെന്നാ പറഞ്ഞത്..
ഇന്റർവ്യൂ രണ്ടു ദിവസം കഴിഞ്ഞാ..
പക്ഷെ ഈ കൊറോണ പ്രശ്ങ്ങളൊക്കെ കാരണം എപ്പോഴാ എവിടെയൊക്കെയാ കണ്ടൈൻമെൻറ് സോൺ ആവുക ന്നൊന്നും പറയാൻ പറ്റില്ലല്ലോ...
അപ്പൊ അവന് ഒന്നുരണ്ടു ദിവസം മുമ്പേകൂട്ടി വന്നു താമസിക്കാൻ സൗകര്യമുണ്ടാവുമോ ന്ന്.. നമ്മുടെ വീട്ടിൽ...
കൊറോണ കാരണം ഹോട്ടലിലും ലോഡ്ജിലുമൊന്നും റൂമെടുപ്പിക്കാൻ അവർക്ക് ധൈര്യമില്ലത്രേ...
ഞാൻ വന്നോളാൻ പറഞ്ഞു....
എനിക്കും അത്രക്ക് ഇഷ്ടമുണ്ടായിട്ടൊന്നുമല്ല...
എന്നാലും അവള് ഗൾഫിന്നൊക്കെ വിളിച്ചൊരു കാര്യം ആവശ്യപ്പെടുമ്പോ എങ്ങനാ അമ്മെ പറ്റില്ല ന്നു പറയുന്നേ...
അത് മാത്രല്ല...
ഒരിക്കൽ
💬 Comments
View all comments