0%

Chapter Title : അടയാളങ്ങൾ [സിമോണ]

Author : സിമോണ Read All Parts 14.6K

ചേട്ടന് ഗൾഫിൽ നല്ലൊരു ജോലിയെങ്ങാൻ ശരിയാക്കാൻ പറ്റുമോന്ന് ഞാൻ ചോദിച്ചപ്പോ എപ്പോഴാ വേണ്ടെന്നു വച്ചാൽ പറഞ്ഞാൽമതിയെന്നാ അവളുടെ ഹസ്ബൻഡ് പറഞ്ഞത്...
അപ്പൊ പിന്നെ അവരെ പിണക്കുന്നതും ശരിയല്ലല്ലോ...."

സത്യത്തിൽ ആയിഷയുമായി അങ്ങനെയൊരു സംസാരമൊന്നും നടന്നിട്ടില്ലെങ്കിലും, സ്വന്തം മകൻ അന്യനാട്ടിൽ പോയി കുറച്ചു കാശുണ്ടാക്കുന്നത് വലിയ സ്റ്റാറ്റസ് ആയി കരുതിയിരുന്ന ആ മാതാവിന്, രമ്യയുടെ ആ അഭിപ്രായത്തോട് വിയോജിക്കാൻ സാധിക്കുമായിരുന്നില്ല....

"......ഹോ... എന്തിനാ വേണ്ടാന്ന് പറയുന്നേ...
ആ കൊച്ചൻ വന്നു നിന്നോട്ടെ... അതിനെന്താ....
ഒന്നുമില്ലെങ്കിലും നമുക്ക് അത്രയും വേണ്ടപ്പെട്ടവരല്ലേ...
അതൊന്നും സാരമില്ല മോളേ... ഇങ്ങനൊക്കെയല്ലേ പരോപകാരം ചെയ്യുന്നേ..."

രമ്യയുടെ മനസ്സിൽ ആയിരം ലഡ്ഡു ഒന്നിച്ചുപൊട്ടിയ സന്തോഷമായിരുന്നു...
തന്റെ പ്ലാനിങ് ഇത്ര സിമ്പിളായി നടക്കുമെന്ന് അവൾ കരുതിയിരുന്നില്ല...

വീട്ടിൽ വരുന്ന പിച്ചക്കാരന് ഒരുനേരത്തെ ഭക്ഷണം കൊടുക്കുന്നത്ര പോലും പരോപകാരം ചെയ്യാൻ അറച്ചിരുന്ന തന്റെ അമ്മായിയമ്മയെ മെരുക്കാൻ സത്യത്തിൽ അവസാന കയ്യായെ ഗൾഫ് ജോലിയെപ്പറ്റി പരാമർശിക്കാൻ അവൾ ആദ്യം ഉദ്ദേശിച്ചിരുന്നുള്ളു....

"......എന്നാലും വല്ലോടത്തും നിന്ന് യാത്രയൊക്കെ ചെയ്ത് വരുന്നതല്ലേ അമ്മേ...
മോനാണെങ്കിൽ ആരെക്കണ്ടാലും അങ്കിളെന്നും പറഞ്ഞ് മേല് കയറുകേം ചെയ്യും...
അതാ ഒരു പേടി...
ഞാൻ മോനെ ഒരാഴ്ചക്ക് എന്റെ ആങ്ങളയുടെ അടുത്തേക്ക് വിട്ടാലോ ന്ന് ആലോചിക്കാ...
ഇവിടെ ഇങ്ങനെ ഇരുന്നിരുന്ന് അവനും മതിയായിട്ടുണ്ടാവും... അവിടവുമ്പോ പിള്ളേരുമുണ്ടല്ലോ... "

രമ്യ പതിയെ തന്റെ അടുത്ത നീക്കത്തിലേക്ക് ചുവടുവെച്ചു..
പക്ഷെ അത് അമ്മായിമ്മയ്ക്ക് അത്ര തൃപ്തികരമായിരുന്നില്ല..

"......ഓ… അതൊന്നും വേണ്ട മോളേ..
അവൻ എന്റടുത്തിരുന്നോളും..
ഒരാഴ്ച അവനെ കാണാതിരിക്കാനൊന്നും എനിക്ക് വയ്യ....
അത് മാത്രല്ല... അവനും കൂടെ പോയാൽ പിന്നെ എനിക്കെന്താ ഒരു

💬 Comments

View all comments