0%

Chapter Title : അടയാളങ്ങൾ [സിമോണ]

Author : സിമോണ Read All Parts 14.6K

നേരംപോക്ക്...
അവനെ എങ്ങും വിടേണ്ട....
എന്റെ കൂടെ ഇരുന്നോളും....."

അമ്മായിയമ്മയുടെ സ്വരത്തിൽ അവളുടെ ആ ഐഡിയയോടുള്ള നീരസം മുഴച്ചു നിന്നിരുന്നു…
അതുകേട്ടതും രമ്യയൊന്നു പതറി..
മോൻ വീട്ടിലുണ്ടായാൽ റിയാസുമായി കാര്യമായി യാതൊന്നും നടക്കാൻ പോണില്ലെന്ന് അവൾക്കുറപ്പായിരുന്നു..

"......എനിക്കും ഇഷ്ടമുണ്ടായിട്ടൊന്നുമല്ല അമ്മേ...
വല്ലതും വന്നിട്ട് പിന്നെ പറയുന്നതിനേക്കാൾ നല്ലതല്ലേ നമ്മള് കരുതിയിരിക്കുന്നത്....
പേടി വേണ്ടെങ്കിലും നല്ലോണം ജാഗ്രതവേണംന്നല്ലേ ടീച്ചറും മാഷുമൊക്കെ ടി വി യില് പറഞ്ഞോണ്ടിരിക്കുന്നത്....
പിന്നേ മോൻ പോയി അവന്റെ അടുത്തിരുന്ന് വീണ്ടും അമ്മയുടെ അടുത്തേക്കൊക്കെ വന്നാൽ…
അല്ല!!.. ടീച്ചർ ഇന്നലേം പറഞ്ഞല്ലോ ടി വി യില്..
പ്രായമായ ആളുകൾക്ക് ഈ അസുഖമെങ്ങാൻ വന്നാൽ പിന്നേ രക്ഷയൊന്നുമില്ലെന്ന്..
അതുകൊണ്ട് കൂടിയാ ഞാൻ പറഞ്ഞത്…
അമ്മയ്ക്ക് ഇഷ്ടമില്ലെങ്കിൽ വേണ്ട… മോനെ ഇവിടെ തന്നെ നിർത്താം...."

അവളൊന്നു കളം മാറ്റിച്ചവിട്ടി...
അമ്മായിയമ്മയുടെ ഉള്ളിൽ പ്രാണഭയം എത്രത്തോളമുണ്ടെന്ന് ഇത്രയും കാലത്തെ കൂട്ടുകിടപ്പിൽ നിന്ന് അവൾക്ക് നല്ല നിശ്ചയമുണ്ടായിരുന്നു...

"......കാലം വല്ലാത്തതാണേ....
വല്ല പനീം വന്ന് ആശുപത്രീൽ പോയാൽ പിന്നെ നേരെ പിടിച്ച് ഐ സി യു വിൽ കേറ്റി വെന്റിലേറ്ററു വെക്കത്തേയുള്ളു എന്നാ നഴ്‌സ് മോളിക്കുട്ടി പറഞ്ഞത്...
വെന്റിലേറ്ററിൽ കേറ്റിയാ പിന്നെ......"

അതും പറഞ്ഞ് രമ്യയൊന്നു നിർത്തി ഇടം കണ്ണിട്ട് അമ്മായിയമ്മയെ നോക്കി....
വെന്റിലേറ്ററിൽ ഒരിക്കൽ കേറിയാൽ പിന്നെ അതെടുത്താൽ ആ നിമിഷം ആള് തട്ടിപ്പോവുമെന്ന് പല സിനിമകളിലും കണ്ട് ഹൃദിസ്ഥമാക്ക്കി വെച്ചിരുന്ന ഭർത്തൃമാതാവിന്റെ കണ്ണുകൾ ഭയംകൊണ്ട് വിടരുന്നത് കണ്ട അവളുടെ ഉള്ളിൽ ചിരിപൊട്ടിപ്പോയി.....

"......ഹേയ്...
വേണ്ടമോളെ... വല്ല അസുഖോം വന്നിട്ട് പിന്നെ പറഞ്ഞിട്ട് കാര്യല്ല്യ...
മോനെ നാളെ രാവിലെ തന്നെ

💬 Comments

View all comments