0%

Chapter Title : അടയാളങ്ങൾ [സിമോണ]

Author : സിമോണ Read All Parts 15K

സ്ത്രീയുടേതാണെന്ന് അവർക്ക് തോന്നി....
അതുപക്ഷേ ആരുടേതാണെന്ന് അവർക്ക് മനസ്സിലായിരുന്നില്ല....
അതുകൊണ്ടുതന്നെ അവരുടെ ഉള്ളം വല്ലാതെ ഭയചകിതമായിരുന്നു....

വേപ്പിലത്തരികളും, ഉണക്കമുളകിൻ കഷണങ്ങളും, മീന്മുള്ളുകളും തറയിൽ നാലുപാടും ചിതറിക്കിടന്നു....

ഈ സമയം, ഹാളിലെ സോഫയിലേക്ക് നേരത്തെ വലിച്ചെറിഞ്ഞ സാറ്റിൻ നൈറ്റി ഞൊടിയിടയിൽ കൈക്കലാക്കി ചുവരിലെ മറവിലേക്ക് നീങ്ങി അത് തലയിലൂടെ വലിച്ചുകേറ്റിയ രമ്യ, അമ്മായിയമ്മയുടെ മുറിയിലേക്ക് ഓടിയെത്തിയപ്പോളേക്കും അവർ പ്രയാസപ്പെട്ട് മലർന്നു കിടന്നു കഴിഞ്ഞിരുന്നു...

"........അയ്യോ!!!....... എന്താ അമ്മേ... എന്ത് പറ്റി....
എന്തിനാ 'അമ്മ ചോറും പാത്രമൊക്കെ എടുക്കാൻ പോയത്...
എന്നെ വിളിച്ചിരുന്നേൽ ഞാൻ വരില്ലായിരുന്നോ????
ഞാൻ 'അമ്മ തറയിലേക്ക് മലർന്നടിച്ചു വീണുകാണുമെന്നോർത്ത് ഭയന്നുപോയി!!!....
എന്താ 'അമ്മ ഇങ്ങനെ അമ്മേ...
സ്വന്തം മകളെപ്പോലെ അമ്മയെ നോക്കാൻ ഞാൻ ഇവിടെ ഉള്ളപ്പോ എന്തിനാ എന്റമ്മ ഈ വേസ്റ്റ് പത്രമൊക്കെ കഷ്ടപ്പെട്ട് എടുക്കാൻ പോയത്???...."

താഴേക്ക് കുന്തിച്ചിരുന്ന് തറയിൽ വീണ വേപ്പിലകളും വേസ്റ്റും പെറുക്കിയെടുക്കുമ്പോൾ രമ്യയുടെ സംസാരത്തിൽ ഒട്ടും കനം കുറവില്ലാത്ത ഏങ്ങലടികൾ കലർന്നിരുന്നു....

"........അപ്പൊ... അപ്പൊ മോളല്ലേ ഇവിടന്നു ഓടിപ്പോയത്????...
അയ്യോ!!!... അപ്പൊ ഈ മുറിയിൽ ഉടുതുണിയില്ലാതെ നിന്നിരുന്നത് ആരായിരുന്നു????
ഈശ്വരാ!!!!............"
അമ്മായിയമ്മ മേലോട്ട് നോക്കി കൈകൾ കൂപ്പി ഒരുനിമിഷം തന്റെ ഭയം കൊണ്ട് തുറിച്ച കണ്ണുകളടച്ചു....
".......... ഇതവളാ!!!!...
ആ ഏന്ധ്യാനിച്ചി സുലേഖ....
എന്നോട് പകരം വീട്ടാൻ വന്നിരിക്കാ ആ അറുവാണിച്ചി..."
കണ്ണുതുറന്ന അമ്മായിയമ്മ പിറുപിറുക്കുന്നത് കേട്ട് രമ്യ തറയിൽനിന്നെണീറ്റു...

"........ഏത് സുലേഖ??? ഇളയമ്മയോ????
'അമ്മ എന്താ ഈ പറയുന്നേ.... സുലേഖളേമ്മ മരിച്ചിട്ട് കൊല്ലം പത്തുമുപ്പതായില്ലേ ....
അവരെന്തിനാ ഈ നട്ടുച്ചക്ക് അമ്മേടെ മുറിയിലേക്ക് വരണേ???...."

മുപ്പത്തിരണ്ടുവർഷങ്ങൾക്ക് മുൻപ് സ്വന്തം

💬 Comments

View all comments