0%

Chapter Title : അടയാളങ്ങൾ [സിമോണ]

Author : സിമോണ Read All Parts 15K

സൃഷ്ടിച്ച് ബോധവും പൊക്കണവുമില്ലാതെ അന്തം വിട്ട് പാഞ്ഞുകൊണ്ടിരുന്ന മനുഷ്യരാശിയെ ചിത്രവധം ചെയ്യാനുള്ള സൈക്കോളജിക്കൽ ഐഡിയകൾ മെനഞ്ഞുകൊണ്ടിരുന്ന ദൈവം, അമ്മായിയമ്മയുടെ പൊടുന്നനെയുള്ള വിളികേട്ട് ഒളിക്യാമറക്കണ്ണിലൂടെ കണ്ണുതുറിപ്പിച്ചു നോക്കി...

"........സ്വസ്ഥമായിട്ടൊന്ന് തൂറാനും സമ്മതിക്കില്ലേ????
പിതാവേ... ഈ കുരിശെന്തിനാ ഇപ്പൊ ഇങ്ങോട്ട് തുറിച്ചു നോക്കുന്നത്....
ഇനി എന്റെ ഒളിക്യാമറ ഈ കുരിപ്പിന്റെ കണ്ണിലെങ്ങാൻ പെട്ടിരിക്കൊ???..."

ഈസ്റ്റ്മെൻ കളറുള്ള ഗുരുവായൂരപ്പന്റെ തലയിലെ അഞ്ചു മയിൽപ്പീലിയിൽ ഇടത്തുനിന്ന് രണ്ടാമത്തെ പീലിക്കണ്ണിൽ ഒളിച്ചുവെച്ചിരുന്ന ക്യാമറ പെട്ടെന്നൊന്നും കണ്ടുപിടിക്കാൻ അങ്ങനെ സാധാരണക്കാർക്കൊന്നും പറ്റത്തില്ല... പിന്നല്ലേ ഈ പൊട്ടക്കണ്ണിക്ക്....

"........ഹേയ്!!!!.. നോ!!! നെവർ!!!!! ചാൻസേയില്ല...."
ദൈവം സ്വയം സമാശ്വസിച്ചു....

"........ചോരേം നീരുമുള്ളപ്പോ ലോകത്തില്ലാത്ത എല്ലാ ഊ!!!.... അല്ലേ വേണ്ട!!!..
ഉടായിപ്പ് പരിപാടികളും ഒപ്പിച്ച് ലാസ്റ്റ് ചവാൻ നേരാവുമ്പോ ഒക്കെ എന്റെ പെരടിക്കു വെച്ചോളും....
കള്ള വരാലുകള്...."
സമാശ്വസിച്ചുകഴിഞ്ഞപ്പോൾ ദൈവം പല്ലുകടിച്ചു.....

രമ്യയുടെ മനസ്സിൽ പക്ഷെ ആ സമയം പലവർണ്ണത്തിലും വലിപ്പത്തിലുമുള്ള ലഡ്ഡുക്കൾ പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുകയായിരുന്നു...

"........എളേമ്മയെങ്കിൽ എളേമ്മ...
ഇനി ഈ വീട്ടിൽ ഞാൻ തുണിയില്ലാതെ ഡിസ്കോഡാൻസ് കളിച്ചാലും അത് ചത്തുപോയ എളേമ്മയുടെ തലയിലായിക്കോളും..."
അവൾ കണക്കുകൂട്ടി...

ദൈവം പതിയെ അമ്മായിയമ്മയുടെ മുഖത്തുനിന്ന് കണ്ണുകൾ അവളുടെ മേലോട്ട് മാറ്റി...
"........സാറ്റിൻ നൈറ്റിയിൽ നെയ്ക്കൂനയും പൊതിഞ്ഞോണ്ട് നടക്കുന്നു....
അടുത്ത അമ്മായിയമ്മ!!!!....
ഇവറ്റകളൊക്കെ ഇനി എന്ന് പഠിക്കാനാണ്???..."

താൻ കാണിച്ചുകൊടുക്കുന്ന നിമിത്തങ്ങളും അടയാളങ്ങളുമെല്ലാം നേരെ ഓപ്പോസിറ്റായി മാത്രം കണ്ട് ഭ്രമണപഥം തെറ്റി തെക്കോട്ടും വടക്കോട്ടും അലഞ്ഞുതിരിയുന്ന തലതിരിഞ്ഞ തന്റെ സന്താനങ്ങളെ ഓർത്തപ്പോൾ പൗലോ കൊയ്‌ലോയെ നെറും തലയ്ക്ക് നാളികേരം തട്ടിയിട്ട് ക്രൂരമായി കൊലപ്പെടുത്താനും ആൽകെമിസ്റ്റ് പുസ്തകം വലിച്ചുകീറി വിമാനം പറത്താനും തോന്നി ദൈവത്തിന്...

"........എന്നാലും

💬 Comments

View all comments