Chapter Title : അത്ഭുത ബാലന്‍ വിഷ്ണു 10 [നിഷ]
ആ മരം ഉണങ്ങും.
അതിനിടയ്ക്ക് അവിടെനിന്ന് ഒരു മരവും മുറിക്കരുത്.
ഇവിടെ അടുത്ത് ആർക്കെങ്കിലും പശുക്കള്‍ ഉണ്ടോ?ഉണ്ടെങ്കിൽ അവരോട് പശുവിനെ ആ പറമ്പിൽ കൊണ്ട് കെട്ടി പുല്ല് തിറ്റിക്കാൻ പറയണം.
ഇല്ലെങ്കിൽ കുറച്ചു ചാണകം കൊണ്ടുവന്ന് ആ പറമ്പിൽ മൊത്തം വിതറിയിടണം.
ഇത് കേട്ട് രണ്ടുപേരും എന്റെ മുഖത്തേക്ക് പരിഭ്രമത്തോടുകൂടി നോക്കി.
പേടിക്കാൻ ഒന്നുമില്ല. സീനത്തിനെ പോലെ നല്ല ലക്ഷണമൊത്ത ഭൂമിയാണ്.
ഞാന്‍ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു,
അവള്‍ നാണം കൊണ്ട് തലതാഴ്ത്തി.
ആ ഭൂമിയുടെ ശുദ്ധിക്ക് വേണ്ടിയാണ് ഞാൻ ഇത് പറഞ്ഞത്.
അത് ചെയ്തു കഴിഞ്ഞതിനു ശേഷം മാത്രമേ നമുക്ക് പണി തുടങ്ങിയാല്‍ മതി.
ഇപ്പോള്‍ പണി തുടങ്ങിയാൽ പണിയെടുക്കുന്നവർക്കും ബുദ്ധിമുട്ടാണ് എടുപ്പിക്കുന്ന നിങ്ങൾക്കും ബുദ്ധിമുട്ടായി മാറും.
അതായത് എന്തെങ്കിലും അപകടങ്ങൾ ഒക്കെ ഉണ്ടാവാൻ സാധ്യതയുണ്ട്. അതിന്റെ ലക്ഷണമാണ് ഞാൻ നേരത്തെ ചോദിച്ച കാര്യങ്ങളെല്ലാം.
അല്ല വാസു പള്ളിയിൽ പോയി വല്ല തങ്ങളെയും കൊണ്ടുവന്ന് കാണിച്ചാലോ?
അതൊക്കെ നിങ്ങളെ ഇഷ്ടം. അതിനൊന്നും ഞാൻ തടസ്സം പറയില്ല. ഞാൻ പറഞ്ഞത് ഇതാണ്.
ഞാൻ അവിടെ പണിയെടുക്കണമെങ്കിൽ ചുരുങ്ങിയത് ഒരു അഞ്ചുമാസം എങ്കിലും കഴിയാതെ പറ്റില്ല.
അതുപോലെതന്നെ അബ്ദുവിനും ജോലിയിൽ കുറച്ചു പ്രയാസങ്ങൾ ഉണ്ടാവാൻ സാധ്യത കാണുന്നുണ്ട്.
ഒന്നുകിൽ ഒരു പിരിച്ചുവിടല്‍ അല്ലെങ്കിൽ ഒരു നീണ്ട അവധി എന്നിവ ഉണ്ടാവാൻ സാധ്യതയുണ്ട്.
ഹയ്യോ എന്‍റെ റബ്ബേ കാക്കണേ എന്ന് പറഞ്ഞു- സീനത്ത് കരഞ്ഞു പോയി.
പേടിക്കാൻ ഒന്നുമില്ല എല്ലാം ശരിയാവും. നാലുമാസം കഴിയുമ്പോൾ ഇപ്പോൾ ഉള്ളതിനേക്കാളും അഭിവൃദ്ധിയിലേക്ക് വരുകയുള്ളൂ.
ഞങ്ങൾ ചായ കുടിച്ചു എഴുന്നേൽക്കാൻ നിൽക്കുമ്പോൾ. ഫോൺ ബെല്ലടിച്ചു. അവൾ ഫോൺ എടുത്തു ഇക്കയാണ്.
അവള്‍ അബ്ദുവിനോട് പറയുന്നത് മാത്രമാണ് ഞങ്ങള്‍ കേള്‍ക്കുന്നത്
ഇക്കാ വാസുവേട്ടൻ പറഞ്ഞത് ഒരു അഞ്ചുമാസം കഴിഞ്ഞിട്ട് വീട് പണി തുടങ്ങിയാൽ മതി എന്നാണ്പറയുന്നത്.
മ്----
എന്തേ ഇക്കാക്ക് അവിടെ പ്രശ്നമുണ്ടോ?
വാസുവേട്ടൻ പറഞ്ഞു ചിലപ്പോൾ ജോലിയിൽ എന്തെങ്കിലും പ്രശ്നമുണ്ടാവാൻ സാധ്യതയുണ്ട് എന്ന്.
ഇതാ വാസുവേട്ടാ ഇക്ക നിങ്ങളെടുത്ത് തരാൻ പറഞ്ഞു.
അബ്ദു എന്തൊക്കെയാണ് വിശേഷങ്ങൾ.
നല്ല വിശേഷം സുഖമായിരിക്കുന്നു.
നമുക്ക് വീടുപണി കുറച്ച്
💬 Comments
View all comments