0%

Chapter Title : അത്ഭുത ബാലന്‍ വിഷ്ണു 10 [നിഷ]

Author : nishacame Read All Parts 33673

താമസിച്ച് തുടങ്ങാം.

ഞാനും അത് പറയാന്‍ നില്‍ക്കുകയായിരുന്നു.

എന്തുപറ്റി.

നിനക്ക് ജോലിസംബന്ധമായിട്ട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?.

കഴിഞ്ഞാഴ്ച പേപ്പർ തന്നിരുന്നു. ഒന്നുകിൽ വേറെ എവിടെയെങ്കിലും ജോലി നോക്കുക അല്ലെങ്കിൽ ഒരു നീണ്ട അവധിയെടുത്ത് നാട്ടിൽ പോകാൻ. കമ്പനി പറഞ്ഞു.

മ്- പ്രശ്നം ഒന്നുമില്ല അബ്ദു നിങ്ങളുടെ സമയം ഇപ്പോള്‍ ശരിയല്ല അതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്‌.

ഞാനും പറയാനിരിക്കുകയായിരുന്നു കുറച്ചു കഴിഞ്ഞിട്ട് തുടങ്ങിയാൽ മതി എന്ന്.

ഞാൻ നീണ്ട അവധിയെടുത്ത് നാട്ടിലേക്ക് വരാൻ തീരുമാനിച്ചിരിക്കുകയാണ്.

അതാണ് നല്ലത് കുറച്ചു കാലം ഇവിടെ വന്ന് സീനത്തിനൊപ്പം കഴിയു. അതോടെ നിങ്ങളുടെ ഭാവിയും പൂത്തുലയും.

എന്നാൽ ബാക്കിയെല്ലാം നീ വന്നതിനുശേഷം നമുക്ക് കണ്ടു നേരിട്ട് സംസാരിക്കാം.

ഞാൻ കുറച്ചു കാര്യങ്ങൾ എല്ലാം ഇവിടെ അമ്മായിയപ്പനോടും സീനത്തിനോടും പറഞ്ഞിട്ടുണ്ട്.

എന്നാൽ ഞാൻ ഇറങ്ങാൻ പോവുകയാണ് സീനത്തിന് കൊടുക്കാം.  അവള്‍ ഇക്കാ കുറച്ചു കഴിഞ്ഞിട്ട് വിളിക്കൂ.

ഇറങ്ങാൻ നേരം നേരത്തെ അവിടെ നിന്നു കൊണ്ടുവന്ന സീനത്ത് പൊട്ടിച്ച കമ്പെടുത്ത് അവളുടെ കയ്യിൽ തന്നെ കൊടുത്തു.

ഇത് നീ കിടക്കുന്ന റൂമിൽ ഭദ്രമായിട്ട് വെക്കുക നാല് ദിവസം കഴിഞ്ഞാൽ ഇതിന്റെ ഇല കൊഴിഞ്ഞു വീഴും.

ആദ്യം വീഴുന്ന ഇല ഏതാണെന്ന്നോക്കുക അത് ഭദ്രമായി എടുത്തു വെക്കുക.

നാല്ദിവസം കഴിഞ്ഞു ഞാന്‍ വരാം.

സീനത്ത് പേടിക്കുകയൊന്നും വേണ്ട ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല എല്ലാം ഭംഗിയായി നടക്കും. അങ്ങനെ ഞാൻ അവിടെ നിന്ന് ഇറങ്ങി.

ഈ സമയം സീനത്തും  മമ്മദുംകൂടി ചര്‍ച്ചയിലാണ് .ഉപ്പാ വാസുവേട്ടന്‍ നല്ലകഴിവും ജ്ഞാനിയും ആണല്ലേ?

മ്- അവന്‍റെ അച്ഛനും അങ്ങനെ തന്നെയായിരുന്നു, അവര് കണക്കുകൂട്ടി പറഞ്ഞാല്‍ തെറ്റില്ല. അവരുടെ മുന്നില്‍ നില്ക്കാന്‍ തന്നെ പേടിയാണ്.  അത്രയ്ക്ക് കണിശവും കൃത്യവും ആണ് അവര് പറയുന്ന കാര്യങ്ങള്‍.

പറമ്പില്‍ വച്ചു എന്നോട് ചോതിച്ചപ്പോള്‍ തന്നെ  ഞാന്‍ അന്തം വിട്ടു പോയി. കൂടാതെ പോരുന്ന വഴിക്ക് എന്‍റെ കൈ നോക്കികൊണ്ട്‌ അബോര്‍ഷ്നായ കാര്യം പറയുകയും ചെയ്തു. അതും സ്ഥലം വാങ്ങിയതിനു ശേഷമല്ലേ എന്നും ചോതിച്ചു.

ഓഹോ –അതാ മോളെ പറഞ്ഞത് അവന്‍ കഴിവുള്ളവനാണ്‌. അതാണ് അവനെ കൊണ്ട് എല്ലാവരും പണി ചെയ്യിക്കുന്നത്.കൂടാതെ പറഞ്ഞ

💬 Comments

View all comments