Chapter Title : അത്ഭുത ബാലന്‍ വിഷ്ണു 10 [നിഷ]
കേള്‍ക്കുന്നത്
ഇക്കാ വാസുവേട്ടൻ പറഞ്ഞത് ഒരു അഞ്ചുമാസം കഴിഞ്ഞിട്ട് വീട് പണി തുടങ്ങിയാൽ മതി എന്നാണ്പറയുന്നത്.
മ്----
എന്തേ ഇക്കാക്ക് അവിടെ പ്രശ്നമുണ്ടോ?
വാസുവേട്ടൻ പറഞ്ഞു ചിലപ്പോൾ ജോലിയിൽ എന്തെങ്കിലും പ്രശ്നമുണ്ടാവാൻ സാധ്യതയുണ്ട് എന്ന്.
ഇതാ വാസുവേട്ടാ ഇക്ക നിങ്ങളെടുത്ത് തരാൻ പറഞ്ഞു.
അബ്ദു എന്തൊക്കെയാണ് വിശേഷങ്ങൾ.
നല്ല വിശേഷം സുഖമായിരിക്കുന്നു.
നമുക്ക് വീടുപണി കുറച്ച് താമസിച്ച് തുടങ്ങാം.
ഞാനും അത് പറയാന്‍ നില്‍ക്കുകയായിരുന്നു.
എന്തുപറ്റി.
നിനക്ക് ജോലിസംബന്ധമായിട്ട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?.
കഴിഞ്ഞാഴ്ച പേപ്പർ തന്നിരുന്നു. ഒന്നുകിൽ വേറെ എവിടെയെങ്കിലും ജോലി നോക്കുക അല്ലെങ്കിൽ ഒരു നീണ്ട അവധിയെടുത്ത് നാട്ടിൽ പോകാൻ. കമ്പനി പറഞ്ഞു.
മ്- പ്രശ്നം ഒന്നുമില്ല അബ്ദു നിങ്ങളുടെ സമയം ഇപ്പോള്‍ ശരിയല്ല അതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
ഞാനും പറയാനിരിക്കുകയായിരുന്നു കുറച്ചു കഴിഞ്ഞിട്ട് തുടങ്ങിയാൽ മതി എന്ന്.
ഞാൻ നീണ്ട അവധിയെടുത്ത് നാട്ടിലേക്ക് വരാൻ തീരുമാനിച്ചിരിക്കുകയാണ്.
അതാണ് നല്ലത് കുറച്ചു കാലം ഇവിടെ വന്ന് സീനത്തിനൊപ്പം കഴിയു. അതോടെ നിങ്ങളുടെ ഭാവിയും പൂത്തുലയും.
എന്നാൽ ബാക്കിയെല്ലാം നീ വന്നതിനുശേഷം നമുക്ക് കണ്ടു നേരിട്ട് സംസാരിക്കാം.
ഞാൻ കുറച്ചു കാര്യങ്ങൾ എല്ലാം ഇവിടെ അമ്മായിയപ്പനോടും സീനത്തിനോടും പറഞ്ഞിട്ടുണ്ട്.
എന്നാൽ ഞാൻ ഇറങ്ങാൻ പോവുകയാണ് സീനത്തിന് കൊടുക്കാം. അവള്‍ ഇക്കാ കുറച്ചു കഴിഞ്ഞിട്ട് വിളിക്കൂ.
ഇറങ്ങാൻ നേരം നേരത്തെ അവിടെ നിന്നു കൊണ്ടുവന്ന സീനത്ത് പൊട്ടിച്ച കമ്പെടുത്ത് അവളുടെ കയ്യിൽ തന്നെ കൊടുത്തു.
ഇത് നീ കിടക്കുന്ന റൂമിൽ ഭദ്രമായിട്ട് വെക്കുക നാല് ദിവസം കഴിഞ്ഞാൽ ഇതിന്റെ ഇല കൊഴിഞ്ഞു വീഴും.
ആദ്യം വീഴുന്ന ഇല ഏതാണെന്ന്നോക്കുക
💬 Comments
View all comments