Chapter Title : അത്ഭുത ബാലന് വിഷ്ണു 10 [നിഷ]
അത് ഭദ്രമായി എടുത്തു വെക്കുക.
നാല്ദിവസം കഴിഞ്ഞു ഞാന്‍ വരാം.
സീനത്ത് പേടിക്കുകയൊന്നും വേണ്ട ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല എല്ലാം ഭംഗിയായി നടക്കും. അങ്ങനെ ഞാൻ അവിടെ നിന്ന് ഇറങ്ങി.
ഈ സമയം സീനത്തും മമ്മദുംകൂടി ചര്‍ച്ചയിലാണ് .ഉപ്പാ വാസുവേട്ടന് നല്ലകഴിവും ജ്ഞാനിയും ആണല്ലേ?
മ്- അവന്റെ അച്ഛനും അങ്ങനെ തന്നെയായിരുന്നു, അവര്‍ കണക്കുകൂട്ടി പറഞ്ഞാല്‍ തെറ്റില്ല. അവരുടെ മുന്നില്‍ നില്ക്കാന് തന്നെ പേടിയാണ്. അത്രയ്ക്ക് കണിശവും കൃത്യവും ആണ് അവര്‍ പറയുന്ന കാര്യങ്ങള്‍.
പറമ്പില്‍ വച്ചു എന്നോട് ചോതിച്ചപ്പോള്‍ തന്നെ ഞാന്‍ അന്തം വിട്ടു പോയി. കൂടാതെ പോരുന്ന വഴിക്ക് എന്റെ കൈ നോക്കികൊണ്ട് അബോര്ഷ്നായ കാര്യം പറയുകയും ചെയ്തു. അതും സ്ഥലം വാങ്ങിയതിനു ശേഷമല്ലേ എന്നും ചോതിച്ചു.
ഓഹോ –അതാ മോളെ പറഞ്ഞത് അവന് കഴിവുള്ളവനാണ്. അതാണ് അവനെ കൊണ്ട് എല്ലാവരും പണി ചെയ്യിക്കുന്നത്.കൂടാതെ പറഞ്ഞ സമയത്ത് പണി തീര്‍ത്തുകൊടുക്കും .
മോളെ ആ സ്ഥലം ആരതാണെന്ന് നമുക്ക് അന്യേഷിക്കണം ,കൂടാതെ അടുത്തു ആരെങ്കിലും അടുത്തു പശുവുണ്ടോ എന്നും നോക്കണം .
ഞാന്‍ ഇക്കാനെ ഒന്ന് വിളിക്കട്ടെ എന്താണ് അവിടുത്തെ പ്രശ്നം ഒന്നും അറിയില്ല.
ശെരി ഞാന്‍ നിസ്ക്കരിക്കട്ടെ
സീനത്ത് അകത്തേക്ക് കയറി അബ്ദുവിന് ഫോണ്‍ ചെയ്തു.
അവര്‍ തമ്മിലുള്ള സംഭാഷണം
സീനത്തെ വാസു പോയോ?
മ്- പോയി .
ഇക്കയ്ക്ക് ജോലിയില്‍ വല്ല പ്രശ്നവും ഉണ്ടോ?.
മോളെ കമ്പനി വേറെ ജോലി നോക്കാന്‍ പറഞ്ഞു,അല്ലെങ്കില്‍ നീണ്ട ലീവ് എടുത്തു നാട്ടിലേക്കു പോകാന്‍ പറഞ്ഞു.
അള്ളോ അപ്പൊ വാസുവേട്ടന് പറഞ്ഞുത് ശെരിയാണല്ലോ റബ്ബേ !
എന്തുപറ്റി
💬 Comments
View all comments