0%

Chapter Title : അത്ഭുത ബാലന്‍ വിഷ്ണു 12 [നിഷ]

Author : nishacame Read All Parts 21750

പറഞ്ഞു ശരിയാണ്.

അപ്പോൾ ഞാൻ ചിരിച്ചുകൊണ്ടു പറഞ്ഞു അപ്പോൾ ഞാൻ പറഞ്ഞത് ശരിയാണ് നാലാള് ആണ്.

സംസാരത്തിൽ നിന്ന് അവർ മുക്തി നേടിയിട്ടില്ല എല്ലാവരും പരസ്പരം നോക്കിയിരുന്നു.

എന്തായാലും നിങ്ങൾ തീയതിയിൽ മാറ്റം വരുത്തിയേ മതിയാകൂ . ഇല്ലെങ്കിൽ നിങ്ങൾക്ക് അത് ബുദ്ധിമുട്ടായി മാറും .

നിങ്ങൾ ആളുകളെ ക്ഷണിച്ചിട്ടുണ്ടോ?.

ഇല്ല ക്ഷണം അടുത്ത ആഴ്ച മുതൽ തുടങ്ങണം എന്നാണ് കരുതുന്നത്. എന്നാൽ നിങ്ങൾ ഒന്നുകൂടി തീരുമാനിച്ച് തീയതികൾ ഉറപ്പിക്കുക. അവരുടെ മകൾ ചോദിച്ചു പതിമൂന്നാം തീയതിക്ക് എന്താണ് ബുദ്ധിമുട്ട് ഉപ്പ പറഞ്ഞ തീയതിയല്ലേ.

നിങ്ങളെല്ലാവരും ഞാന്‍ പറഞ്ഞതിലെ  ഒരു ദിവസത്തിലേക്ക് മാറ്റുക. നിങ്ങൾ ജീവിതകാലം മുഴുവൻ താമസിക്കേണ്ട ഗൃഹത്തിൽ സുഖവും സന്തോഷവും സംതൃപ്തിയും ഉണ്ടാകണമെങ്കിൽ അതിന് ഉചിതമായ സമയത്തും തീയതിയിലും ആയിരിക്കണം അവിടുത്തെ കർമ്മങ്ങൾ നടക്കേണ്ടത്. വിശ്വാസമുള്ളവർക്ക് അതിന്റേതായ രീതിയുണ്ട് വിശ്വാസ മില്ലാത്തവർക്ക് അതിന്റേതായ രീതിയും ഉണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ പണി കഴിപ്പിക്കുന്ന വീട്ടിൽ താമസിക്കുന്നവർ സന്തോഷത്തോടും ഉന്മേഷത്തോടും ആരോഗ്യത്തോടും കൂടി ഇരിക്കണം എന്നുള്ളതാണ്. അതുകൊണ്ടുതന്നെയാണ് ഇങ്ങനെ പറഞ്ഞത്.

ആട്ടെ മോളെ പേരെന്താണ്?

സോണിയ

നിന്റെ ജനനത്തീയതി ഒന്നു പറയൂ.

8/10/1994…

നിന്‍റെ കൈ ഒന്ന് കാണിച്ചേ ?

അവളുടെ കൈ എനിക്കുനേരെ നീട്ടി

മോൾ ഇപ്പോൾ പഠിക്കുന്നത്

ഡിഗ്രി ഫസ്റ്റ് ഇയർ.

നിനക്ക് ഇതിനിടെ ഒരു ആക്സിഡന്റ് നടന്നിട്ടുണ്ടല്ലോ

എല്ലാവരും പെട്ടെന്ന് അവളുടെ നേരെ നോക്കി.

അവള്‍ എന്റെ നേരെ നോക്കികൊണ്ട് പറഞ്ഞു ഇല്ല.

ഞാൻ പറഞ്ഞു രണ്ടു വർഷത്തിനിടയ്ക്ക് നിനക്കൊരു ആക്സിഡന്റ് സംഭവിച്ചിട്ടുണ്ട് ആലോചിച്ചു നോക്കൂ.

കുറച്ചുകഴിഞ്ഞ് അവൾ പറഞ്ഞു ഒരു വണ്ടി തട്ടിയിട്ടുണ്ട് എനിക്ക് മുറിവുകളൊന്നും ഒന്നും പറ്റിയില്ല.

ഞാൻ മുറിവുകളോ മറ്റോ ഉണ്ടായി എന്ന് ഞാൻ പറഞ്ഞിട്ടില്ല ആക്സിഡണ്ട് ഉണ്ടായിട്ടുണ്ട്.

അത് ശരിയാണ്.

എടി അത് എപ്പോഴാണ് പറ്റിയത് റസീന അവളുടെ നേരെ തിരിഞ്ഞു. അത് കോളേജിൽ നിന്ന് വരുമ്പോൾ ബൈക്കിന്റെ ഹാൻഡിൽ തട്ടി ഞാനൊന്നു വീണിരുന്നു.

നീ ഭാഗ്യമുള്ളവളാണ് നിന്റെ എല്ലാ ദോഷങ്ങളും അതോടുകൂടി കഴിഞ്ഞിരിക്കുന്നു. പിന്നെ പഠനത്തിൽ അല്പം പിറകോട്ടാണ് അല്ലേ? അവൾ തല താഴ്ത്തി ചിരിച്ചു.

💬 Comments

View all comments