0%

Chapter Title : അത്ഭുത ബാലന്‍ വിഷ്ണു 12 [നിഷ]

Author : nishacame Read All Parts 23.1K

ഒരു ദൃഢ നിശ്ചയവും തീരുമാനവും ഉണ്ട് അല്ലേ?.

അവൾ ചിരിച്ചു കൂടെ മഹബൂബ് അവരുടെ ഭാര്യയും. സാബിറയാണ് പറഞ്ഞത് ഇവൾ വീട്ടിൽ വന്നതിനുശേഷം ആണ് എല്ലാ കാര്യവും കൃത്യതയോടു കൂടി നടക്കുന്നത്.

അപ്പോഴേക്കും അവളുടെ മക്കൾ രണ്ടുപേരും അങ്ങോട്ട് വന്നു. രണ്ടുപേരും ഉമ്മയെ വെല്ലുന്ന സൗന്ദര്യത്തിൽ ആയിരുന്നു. രണ്ടാമത്തെ കുട്ടിക്ക് മെഹബൂബിന്റെ രൂപസാദൃശ്യവും ഉണ്ടായിരുന്നു..

നിങ്ങൾക്ക് രണ്ടു കുട്ടികളാണോ?

സമീറ അതെ!

അതു കണ്ടാൽ പോരല്ലോ? നാല് പേരെ കാണുന്നുണ്ടല്ലോ

എല്ലാവരും അത്ഭുതത്തോടെ എന്നെ നോക്കി.

എനിക്ക് രണ്ടു കുട്ടികളെ ഉള്ളൂ.

വാസു ഈ രണ്ടു കുട്ടികളാണ് ഇബ്രാഹിമിന്റെ മക്കൾ.

അതെനിക്ക് മനസ്സിലായി അങ്ങനെയെങ്കിൽ രണ്ട് അബോർഷൻ നടന്നിട്ടുണ്ടായിരിക്കും ഇല്ലേ?

സമീറെയും സാബിറയും മഹബൂബും എന്റെ മുഖത്തേക്ക് തുറിച്ചു നോക്കി.

മക്കൾ രണ്ടുപേരും അവരുടെ മുഖത്തേക്ക് നോക്കി.

സമീറ സാബിറേയും മഹബൂബിനെയും നോക്കിക്കൊണ്ട് എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു ശരിയാണ്.

അപ്പോൾ ഞാൻ ചിരിച്ചുകൊണ്ടു പറഞ്ഞു അപ്പോൾ ഞാൻ പറഞ്ഞത് ശരിയാണ് നാലാള് ആണ്.

സംസാരത്തിൽ നിന്ന് അവർ മുക്തി നേടിയിട്ടില്ല എല്ലാവരും പരസ്പരം നോക്കിയിരുന്നു.

എന്തായാലും നിങ്ങൾ തീയതിയിൽ മാറ്റം വരുത്തിയേ മതിയാകൂ . ഇല്ലെങ്കിൽ നിങ്ങൾക്ക് അത് ബുദ്ധിമുട്ടായി മാറും .

നിങ്ങൾ ആളുകളെ ക്ഷണിച്ചിട്ടുണ്ടോ?.

ഇല്ല ക്ഷണം അടുത്ത ആഴ്ച മുതൽ തുടങ്ങണം എന്നാണ് കരുതുന്നത്. എന്നാൽ നിങ്ങൾ ഒന്നുകൂടി തീരുമാനിച്ച് തീയതികൾ ഉറപ്പിക്കുക. അവരുടെ മകൾ ചോദിച്ചു പതിമൂന്നാം തീയതിക്ക് എന്താണ് ബുദ്ധിമുട്ട് ഉപ്പ പറഞ്ഞ തീയതിയല്ലേ.

നിങ്ങളെല്ലാവരും ഞാന്‍ പറഞ്ഞതിലെ  ഒരു ദിവസത്തിലേക്ക് മാറ്റുക. നിങ്ങൾ ജീവിതകാലം മുഴുവൻ താമസിക്കേണ്ട

💬 Comments

View all comments