Chapter Title : അത്ഭുത ബാലന്‍ വിഷ്ണു 13 [നിഷ]
ഭാഗം കൂടിയുള്ളൂ അത് കൂടി തുടച്ചിട്ട് നമുക്ക് പോകാം..
ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ സാബിറ. ചൂലുമായി മുൻവശത്തേക്ക് വന്നു മോനെ വാസു ഇവിടെ ഒരു ഷെഡ് വേണ്ടേ?
വിറക് വെക്കാനും മറ്റുമായി അതിന് പറ്റിയ ഒരു സ്ഥലം കാണണ്ടേ? അത് റസിയ പറഞ്ഞത് ഇബ്രാഹിം വന്നതിനുശേഷം നോക്കാം എന്നല്ലേ? അവൾ അങ്ങനെ പറഞ്ഞോ?
എന്തായാലും അതിനുള്ള ഒരു സ്ഥലം കാണണം. അവൾക്ക് അറിയില്ല വിറകിന്റെ ബുദ്ധിമുട്ട്.
അത് ശരിയാണ് ഇത് നമുക്ക് അടുക്കള വശത്ത് അതിനുള്ള സ്ഥലമുണ്ട്. അപ്പോഴേക്കും ജൂലിയ പുറത്തേക്ക് വന്നു. ഞാനും ഇത്തയും കൂടെ അടുക്കള വശത്തേക്ക് പോകുമ്പോൾ ജൂലിയും കൂടെ വന്നു.
ഞാൻ ഷെഡിന് വേണ്ട സ്ഥലം ഇത്താത്ത കാണിച്ചു കൊടുത്തു. ജൂലിയയോട് പറഞ്ഞു മോളു പോയി ബാബുവേട്ടനോട് മീറ്റർ വേടിച്ചു കൊണ്ടുവാ.
അവൾ മീറ്ററുമായി വന്നു മീറ്ററിന്റെ ഒരു തല അവളെ കൊണ്ട് പിടിപ്പിച്ചു കൊണ്ട് ഷെഡിന് വേണ്ട നീളവും വീതിയും വരച്ചു കാണിച്ചു.
അപ്പോഴേക്കും മെഹബൂബ് ഇക്ക തിരിച്ചുവന്നു.
എന്താ വാസു ഇവിടെ
അല്ല ഇത്ത പറയുകയായിരുന്നു വിറകുപുര വേണമെന്ന്
ശരിയാണ് അതും വേണം. അത് ഇബ്രാഹിം വന്നിട്ട് ചെയ്യാമെന്ന് പറഞ്ഞതുകൊണ്ട് ഞാൻ പറയാതിരുന്നത്.
ഇബ്രാഹിം വന്നിട്ട് നോക്കിയാൽ മതി.
വേണമെങ്കിൽ നമുക്ക് തറ കെട്ടിയിടാം ഇവിടെ കുറെ കല്ലുകൾ ബാക്കിയുണ്ടല്ലോ- തൊടി എല്ലാം വൃത്തിയാകുകയും ചെയ്യും.
തറകെട്ടി മണ്ണ് നിറച്ചിട്ടാൽ മതി ബാക്കി പണിയൊക്കെ ഇബ്രാഹിം വന്നിട്ട് ചെയ്യാം.
റസിയ മെഹബൂബ് വിളിച്ചു. അവൾ അടുക്കളയിൽ നിന്ന് പുറത്തേക്ക് വന്നു- കൂടെ സജിനെയും.
വിറകുപുരയുടെ കാര്യം വാസു പറയുകയാണ് ബാക്കിയുള്ള കല്ലുകൊണ്ട് തറ കെട്ടിയിടാം എന്ന്. അപ്പോൾ പരന്നു കിടക്കുന്ന കല്ലുകൾ എല്ലാം ഒരുഭാഗത്ത് ആവുകയും ചെയ്യും.
എന്താ നിന്റെ അഭിപ്രായം?.
എന്തായാലും വിറകുപുര വേണം.
തറ കെട്ടിയിട്ടാൽ ഇക്ക വന്നാൽ വേഗം പണി കഴിപ്പിക്കും.
അല്ലെങ്കിൽ ചിലപ്പോൾ അങ്ങനെ തന്നെ കിടക്കും.
അതുകൊണ്ടാണ് ഞാൻ വാസുവിനോട് പറഞ്ഞത്.
അങ്ങനെയാണെങ്കിൽ നമുക്ക് നാളെ തന്നെ ആ പണി ചെയ്യാം. വിറകുപുരയ്ക്കുള്ള കുറ്റിയും അടിച്ചു കയറും കെട്ടി ഞാൻ നാളെ കാലത്ത് വരാം
💬 Comments
View all comments