Chapter Title : അത്ഭുത ബാലന്‍ വിഷ്ണു 13 [നിഷ]
രണ്ടുപേരും താഴോട്ടിറങ്ങി അപ്പോഴേക്കും സ്റ്റോറും ക്ലീൻ ചെയ്ത് രണ്ടുപേരും പുറത്തേക്ക് ഇറങ്ങി..
റസീന അടുക്കളയിലേക്ക് കയറി ബാക്കി ക്ലീൻ ചെയ്യാൻ തുടങ്ങി ഉമ്മ ഇനിയും കഴിഞ്ഞില്ലേ?. ഇല്ല അപ്പോഴേക്കും വാസുവേട്ടൻ മുകളിലേക്ക് വിളിച്ചു. ബാത്റൂമിന്റെ പണികളെ കുറിച്ച് പറഞ്ഞു അത് ഇന്ന് തീർക്കാൻ വേണ്ടി അവരോട് പറഞ്ഞിട്ടുണ്ട്. നിങ്ങൾ രണ്ടുപേരും കൂടി വാ ഇവിടെ കുറച്ചു ഭാഗം കൂടിയുള്ളൂ അത് കൂടി തുടച്ചിട്ട് നമുക്ക് പോകാം..
ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ സാബിറ. ചൂലുമായി മുൻവശത്തേക്ക് വന്നു മോനെ വാസു ഇവിടെ ഒരു ഷെഡ് വേണ്ടേ?
വിറക് വെക്കാനും മറ്റുമായി അതിന് പറ്റിയ ഒരു സ്ഥലം കാണണ്ടേ? അത് റസിയ പറഞ്ഞത് ഇബ്രാഹിം വന്നതിനുശേഷം നോക്കാം എന്നല്ലേ? അവൾ അങ്ങനെ പറഞ്ഞോ?
എന്തായാലും അതിനുള്ള ഒരു സ്ഥലം കാണണം. അവൾക്ക് അറിയില്ല വിറകിന്റെ ബുദ്ധിമുട്ട്.
അത് ശരിയാണ് ഇത് നമുക്ക് അടുക്കള വശത്ത് അതിനുള്ള സ്ഥലമുണ്ട്. അപ്പോഴേക്കും ജൂലിയ പുറത്തേക്ക് വന്നു. ഞാനും ഇത്തയും കൂടെ അടുക്കള വശത്തേക്ക് പോകുമ്പോൾ ജൂലിയും കൂടെ വന്നു.
ഞാൻ ഷെഡിന് വേണ്ട സ്ഥലം ഇത്താത്ത കാണിച്ചു കൊടുത്തു. ജൂലിയയോട് പറഞ്ഞു മോളു പോയി ബാബുവേട്ടനോട് മീറ്റർ വേടിച്ചു കൊണ്ടുവാ.
അവൾ മീറ്ററുമായി വന്നു മീറ്ററിന്റെ ഒരു തല അവളെ കൊണ്ട് പിടിപ്പിച്ചു കൊണ്ട് ഷെഡിന് വേണ്ട നീളവും വീതിയും വരച്ചു കാണിച്ചു.
അപ്പോഴേക്കും മെഹബൂബ് ഇക്ക തിരിച്ചുവന്നു.
എന്താ വാസു ഇവിടെ
അല്ല ഇത്ത പറയുകയായിരുന്നു വിറകുപുര വേണമെന്ന്
ശരിയാണ് അതും വേണം. അത് ഇബ്രാഹിം വന്നിട്ട് ചെയ്യാമെന്ന് പറഞ്ഞതുകൊണ്ട് ഞാൻ പറയാതിരുന്നത്.
💬 Comments
View all comments